India Kerala

കെ.എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം

ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്. രക്തത്തിലെ ഓക്സിജന്റെ അളവിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നര മാസത്തോളമായി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെ.എം മാണി ചികിത്സ തുടരുകയാണ്. വെള്ളിയാഴ്ച ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. പകൽ സമയങ്ങളിൽ ഓക്സിജന്‍ നല്‍കുമ്പോൾ രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കുന്നുണ്ട്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സ തുടരുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ ശ്വാസകോശ അണുബാധയുണ്ടായിരുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യനില മോശമായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്നും മാണി വിട്ടുനില്‍ക്കുകയായിരുന്നു.