Kerala

മെയ് 17 ശേഷവും ലോക്ഡൌണ്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്ന് കെ.കെ ഷൈലജ

ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം,രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു

മെയ് 17 ന് ശേഷം ലോക്ഡൌണില്‍ കാര്യമായ ഇളവുകൾ പ്രതിക്ഷിക്കേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.