Kerala

തൊഴില്‍ വകുപ്പിന് എതിരെ നിയമ നടപടിക്ക് കിറ്റെക്‌സ്

തൊഴില്‍ വകുപ്പിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ്. മിനിമം വേതനം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. തൊഴില്‍ വകുപ്പിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താകുറിപ്പിലൂടെയാണ് സാബു ജേക്കബ് തീരുമാനം അറിയിച്ചത്.

2019ലെ മിനിമം വേതന ശുപാര്‍ശ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 2010ലെ വേജ് ബോര്‍ഡ് നിലവിലുണ്ട്. അതിന്റെ ഇരട്ടി പ്രതിഫലം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. നോട്ടിസിന് നിയമ സാധുതയില്ല. തൊഴില്‍ വകുപ്പ് കിറ്റെക്‌സിനെ ദ്രോഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മിനിമം വേതനം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടിസിന് എതിരെ വക്കീല്‍ നോട്ടിസ് കമ്പനി അയച്ചു.

കഴിഞ്ഞ മാസം 11 തവണ വിവിധ വകുപ്പുകള്‍ കിറ്റെക്‌സ് ഫാക്ടറിക്കുള്ളില്‍ പരിശോധനയ്ക്കായി പ്രവേശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായുള്ള 3500 കോടിയുടെ കരാര്‍ കമ്പനി റദ്ദാക്കി. എന്നാല്‍ പ്രശ്നത്തില്‍ ക്രിയാത്മകമായ പരിഹാരം സാധ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് ഇന്ന് പ്രതികരിച്ചിരുന്നു.