Entertainment Kerala

ഓണത്തിന് കളം പിടിക്കാന്‍ ദുല്‍ഖര്‍, ഇതാ ‘കിംഗ് ഓഫ് കൊത്ത’ പ്രധാന അപ്ഡേറ്റ്

മലയാള സിനിമയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കാറ്. ചിത്രത്തിന്‍റെ ടീസറും ലിറിക് വീഡിയോയുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അടുത്ത ഒരു പ്രധാന അപ്ഡേറ്റും പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസ് തീയതിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ട്രെയ്‍ലര്‍ എത്തും. ഇതോടനുബന്ധിച്ച് പുതിയൊരു പോസ്റ്ററും അവതരിപ്പിച്ചിട്ടുണ്ട്. 

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്‍ ആണ് നായകന്‍. ഷബീർ കല്ലറയ്ക്കല്‍, ചെമ്പൻ വിനോദ്,  പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസും ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഗീതം ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ, സംഘട്ടനം രാജശേഖർ, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രാഫി ഷെറീഫ്, വി എഫ് എക്സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മ്യൂസിക് സോണി മ്യൂസിക്, പി ആർ ഒ- പ്രതീഷ് ശേഖർ. മാസ് എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ബിഗ് ബജറ്റ് ചിത്രത്തിന് കേരളത്തില്‍ നാനൂറിൽപ്പരം സ്‌ക്രീനുകളാണ് ഉണ്ടാവുക.