ആറ് വര്‍ഷം മുമ്പ് മാത്രം തുടങ്ങിയതാണെങ്കിലും കാക്കഞ്ചേരിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന് മലപ്പുറം ജില്ലയുടെ വളര്‍ച്ചയില്‍ അതിന്റേതായ പങ്കുണ്ട്. പിന്നീട് കുറ്റിപ്പുറത്തും വന്നു മറ്റൊരു വ്യവസായ പാര്‍ക്ക്. ഐടിയും, ആഭരണനിര്‍മ്മാണ ശാലയും മുതല്‍ ഐസ്ക്രീം യൂണിറ്റ് വരെയുണ്ട് ഇവിടങ്ങളില്‍.
വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ഉന്നത നിലവാരം കൈവരിച്ചതോടെ വ്യവസായങ്ങളും ആകാശംമുട്ടേ വളര്‍ന്നു. വലിയ സ്വപ്നങ്ങളും പേറിയാണ് 2003 സെപ്റ്റംബര്‍ 23ന് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാം കാക്കഞ്ചേരിയിലെ വ്യവസായ പാര്‍ക്ക് തുറന്ന് കൊടുത്തത്. ഇന്നിവിടെ ചെറുതും വലുതുമായ 100ന് മുകളില്‍ വ്യവസായ സംരംഭങ്ങളുണ്ട്. ഐ.ടി പാര്‍ക്കിന് വേണ്ടിയുളള പ്രത്യേക സമുച്ചയം അതിന് പുറമേയും.1300ആളുകള്‍ നേരിട്ടും 10,000ത്തോളം പേര്‍ അല്ലാതെയും ജോലി ചെയ്യുന്നു.
കുറ്റിപ്പുറത്തെ വ്യവസായ പാര്‍ക്കിലും സംരംഭങ്ങള്‍ എത്തിതുടങ്ങിയിട്ടുണ്ട്. പൂര്‍ണ അര്‍ത്ഥത്തില്‍ കുറ്റിപ്പുറം വ്യവസായ പാര്‍ക്കും കൂടി പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ ഇനിയുള്ള മലപ്പുറത്തിന്റെ വികസനത്തില്‍ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള പങ്ക് വളരെ വലുതായിരിക്കും.