ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തുറന്നു. തിരുവനന്തപുരത്തെ കിംസ്‌ഹെൽത്ത് ആശുപത്രിയിലാണ് ഏറെ സങ്കീർണമായ ഈ ശസ്ത്രക്രിയ നടന്നത്. അന്നനാളത്തിലെ രണ്ടറ്റവും അടഞ്ഞുപോയ കുഞ്ഞിനെ നവജാത ശിശുവിഭാഗത്തിലെ ഡോക്ടർമാരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈസോഫാഗൽ അട്രീസിയ എന്ന രോഗാവസ്ഥയ്ക്ക് നവജാത ശിശുക്കളിൽ അത്യപൂർവമായി മാത്രമാണ് അതിസങ്കീർണമായ ഈ ശസ്‌ത്രക്രിയാരീതി അവലംബിക്കാറ്.
ജന്മനാ തന്നെ അന്നനാളത്തിന്റെ ഇരുവശവും അടഞ്ഞ് ഉമിനീരുപോലും ഇറക്കാൻ കഴിയാത്ത അതീവഗുരുതരാവസ്ഥയിലാണ് തിരുവനന്തപുരം സ്വദേശിയായ ആൺകുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ശൈശവദശയിൽ പലപ്പോഴും കുട്ടികളിൽ താക്കോൽദ്വാര ശസ്രത്രകിയ ചെയ്യാറുണ്ടെങ്കിലും നവജാതശിശുക്കളിൽ ഇത് അത്യപൂർവമാണ്. സാധാരണ വലത്ത് നെഞ്ച് തുറന്നാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ ഇതിന അപകടസാധ്യത കൂടുതലാണ്. മാത്രമല്ല, പിന്നീട് വലത് തോളിന് വളർച്ചക്കുറവും ആകാര വൈകല്യവും ഉണ്ടാകാനുള്ള സാ
ധൃതയുമുണ്ടായിരുന്നു.
ഒരു ദിവസം പ്രായമായ കുട്ടിയെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമ്പോൾ അതീവ സങ്കീർണമായ തയ്യാറെടുപ്പുകൾ വേണം. സാധാരണയിൽ നിന്ന് വൃത്യസ്തമായി 3 മി.മി വ്യാസമുള്ള ദ്വാരമാണ് ഇടേണ്ടത്. അന്നനാളം മുകളിലും താഴെയും ചേർത്ത് തുന്നലിടുകയാണ് ചെയ്തത്. ഒരു ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിക്കൊണ്ടാണ് ഈ പ്രകിയ നടത്തുന്നത്. അതിനാൽ ശസ്ത്രക്രിയയിലുടനീളം അതീവ്രശദ്ധയോടെ തത്സമയം അനസ്തീഷ്യോളജിസ്റ്റിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്.
കിംസ്ഹെൽത്തിലെ പീഡിയാട്രിക് വിഭാഗത്തിലെ സർജനായ ഡോ. റെജു ജോസഫാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഡോ. റെജുവിനെ കൂടാതെ അനസതീഷ്യോളജിസ്റ്റ് ഡോ. എ ഹാഷീറും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. നവജാതശിശു വിഭാഗം തലവൻ ഡോ. നവീൻ ജെയിൻ മേൽനോട്ടം വഹിച്ചു.
എട്ടു ദിവസത്തിനു ശേഷം കുട്ടിയ്ക്ക് വായിലൂടെ ഭക്ഷണം നൽകിത്തുടങ്ങി. ഭക്ഷണം ഇറങ്ങിപ്പോകുന്നത് എക്സറേയിലൂടെ നിരീക്ഷിച്ച ശേഷം രണ്ടാഴ്ച കൊണ്ട് കുട്ടിയെ ഡിസ്‌ചാർജ്ജ് ചെയ്തു.