29.06.2020 ന് നടന്ന കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ആകെ 1530.32 കോടി രൂപയ്ക്കുള്ള 52 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ജൂൺ 30-ന് ചേർന്ന കിഫ്‌ബോർ ഡ് യോഗം മൂന്ന് പദ്ധതികൾക്ക് ധനാനുമതി നല്കി. ഇതിൽ അഴിക്കോട് – മുനമ്പം പാലത്തിന്റെ നിർ മ്മാണം, പെരുമാട്ടി – പട്ടഞ്ചേരി കുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ടം, കോരയാർ മുതൽ വരട്ടയാർ വരെയുള്ള മൂലത്തറ റൈറ്റ് ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവ ഉൾപ്പെടുന്നു. ആകെ 472.40 കോടി രൂപയുടെ പദ്ധതികൾക്കാണ് 39-ആം കിഫ്‌ബോർ ഡ് യോഗം ധനാനുമതി നൽകിയത്.
29.06.2020 ന് നടന്ന കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ആകെ 1530.32 കോടി രൂപയ്ക്കുള്ള 52 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാനവിഹിതമായി 5374 കോടി രൂപയുൾപ്പെടെ നാളിതുവരെ, വിവിധ വകുപ്പുകൾക്കായി ആകെ 42,405.20 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാർ ക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്ന തിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നൽ കാനായി അംഗീകരിച്ചിട്ടുള്ളതാണ്. കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെത്തുക 56,393.83 കോടി രൂപയാണ്. കിഫ്ബിയുടെ നാളിതുവരെയുള്ള യാത്രയിൽ കേരളത്തിന്റെ ഒട്ടുമിക്ക അടിസ്ഥാന സൗകര്യവികസന പദ്ധതികളിലും കയ്യൊപ്പ് ചാർ ത്തുവാൻ കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു വസ്തുത.
കിഫ്ബി അനുമതി നൽകിയ പദ്ധതികൾ
ജൂൺ 29, 30 തീയതികളിലായി കിഫ്ബിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗവും ജനറൽ ബോഡി യോഗവും നടന്നു. എക്‌സിക്യുട്ടീവ്കമ്മിറ്റിയോഗത്തിൽ ബഹു.ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കും ജനറൽ ബോഡി യോഗത്തിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയനും അധ്യക്ഷത വഹിച്ചു. 2002.72 കോടിരൂപയുടെ 55 പദ്ധതികൾക്ക് എക്‌സിക്യുട്ടീവ്കമ്മിറ്റിയും ജനറൽ ബോഡിയും അനുമതി നൽകി.
അനുമതിനൽകിയ പദ്ധതികളിൽ പ്രധാനപ്പെട്ട ചിലത്
1. കൊച്ചി ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ
ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ച വ്യാവസായിക ഇടനാഴികളിൽ ഒന്നായ കൊച്ചി ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ് ബോർ ഡ് 1030.80 കോടി രൂപ അനുവദിച്ചു. ഇത് സ്ഥലമേറ്റെടുക്കലിനായി ബോർഡ് മുമ്പ് അനുവദിച്ച 12710 രൂപയിൽ ഉൾപ്പെടുന്നു. പാലക്കാട് ജില്ലയിൽ ദേശിയ പാതയോടു ചേർ ന്ന് പുതുശ്ശേരി ഒഴലപ്പതി എന്നി സ്ഥലങ്ങളിൽ 1350 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കും. സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് വൻ കുതിപ്പേകാൻ ഈ പദ്ധതി വഴി സാധിക്കും
2. തൃശൂർ ജില്ലയിലെ അഴീക്കോട് – മുനമ്പംപാലത്തിന്റെ നിർ മാണം
തൃശൂർ ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിൻ മണ്ഡലത്തിലെ മുനമ്പത്തെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതിവരുന്നത്. സംസ്ഥാനത്തെ 9 തീരദേശ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ അലൈൻമെൻറിൽ ഉൾപ്പെട്ടതാണ് ഈപാലം . കാര്യേജ്വേ, ഫുട്പാത്ത്, സൈക്കിൾട്രാക്ക് ഉൾപ്പെട്ട 15.1 മീറ്റർ ആണ് പാലത്തിന്റെ വീതി. NH 66 ലെ യും NH 544 ലെ യും ഗതാഗതകുരുക്കിന് പാലം പരിഹാരമാകും. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് പുറമേ ടൂറിസം വികസനത്തിന്നും നിർദിഷ്ടപാലം സഹായകരമാകും.
• അനുവദിച്ചതുക( കോടിയിൽ ) – 140.01
• നിർ വഹണ ഏജൻസി (SPV)- KRFB
• ഭരണവകുപ്പ് – PWD
3. പാലക്കാട്ട്ജില്ലയിലെ പെരുമാട്ടി, പട്ടൻ ചേരി ,എലപ്പുള്ളി, നല്ലെപ്പുള്ളിഭാഗങ്ങളിലേക്കുള്ളസമഗ്രജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടം
മേഖലയിലെ സമഗ്രജലവിതരണ പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. ഒന്നും രണ്ടും ഘട്ടങ്ങൾ യഥാക്രമം സ്റ്റേറ്റ്പ്ലാനും കിഫ്ബിയുമാണ്ഫണ്ട് ചെയ്തത്. ക്ലിയർ വാട്ടർ പമ്പിങ്‌മെയിൻ, മീനാക്ഷിപുരത്തെവാട്ടർ ട്രീറ്റ്‌മെൻറ്പ്ലാന്റ്, ജലസംഭരണി, 350 കി. മീ. നീളത്തിൽ വിതരണ പൈപ്പുകൾ തുടങ്ങിയവ അടങ്ങുന്നതാണ് പദ്ധതി.
• അനുവദിച്ചതുക( കോടിയിൽ ) – 77.21
• നിർ വഹണ ഏജൻസി( SPv ) – KWA
• ഭരണവകുപ്പ് – ജലവിഭവവകുപ്പ്
4. മൂലത്തറവലതുകരകനാൽ വികസനം (കോരയാർ മുതൽ വരട്ടയാർ വരെ)
മൂലത്തറ വലതുകരകനാൽ വികസനത്തിലൂടെ കോരയാർ മുതൽ വരട്ടയാർ വരെജലസേചനസൗകര്യംപ്രദാനംചെയ്യുക പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. പാലക്കാട്ജില്ലയിലെ ചിറ്റൂർ താലൂക്കിലെ കോഴിപതി, എരുത്തിയാംപതിവില്ലേജുകൾക്ക്കാര്യമായപ്രയോജനം പദ്ധതികൊണ്ട്‌ലഭിക്കും. നിലവിൽ കൊടുംവരൾച്ചയും ശരാശരിയിലുംകുറഞ്ഞമഴയും കൊണ്ട്കടുത്തബുദ്ധിമുട്ടിലാണ് ഈപ്രദേശങ്ങളും ഇവിടത്തെ കർ ഷകരും. ഇ പി സി കരാർ വ്യവസ്ഥയിലായിരിക്കും പദ്ധതിയുടെ നിർ മ്മാണം
• അനുവദിച്ചതുക( കോടിയിൽ ) -255.18
• നിർ വഹണ ഏജൻസി – KIIDC
• ഭരണവകുപ്പ് – ജലവിഭവവകുപ്പ് ‘
5. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം – കൈപ്പട്ടൂർ റോഡ്‌മെച്ചപ്പെടുത്തൽ
സംസ്ഥാനപാതയിൽ ഏഴംകുളം ജങ്ങ്ഷനിൽ നിന്ന്തുടങ്ങുന്ന 10.208 KM നീളമുള്ളപ്രധാനജില്ലാറോഡാണിത്. കൈപ്പട്ടൂരിൽ വച്ച്ഈറോഡ് NH 183A യുമായിചേരുന്നു. ഈറോഡിന്റെ ശരാശരികാര്യേജ്വേ 5.5 മീറ്റർ ആണ്. ഈ റോഡ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി നിലവിലുള്ള ഒരുപാലം പൊളിച്ചുനീക്കി 25 മീറ്റർ നീളത്തിൽ പുതിയ പാലം പണിയുന്നുണ്ട്. പദ്ധതിപൂർ ത്തിയാകുന്ന തോടെ NH 183 A യിൽ നിന്ന് പത്തനാപുരത്തേക്കുള്ള ഗതാഗതം കൈപ്പട്ടൂരിൽ വച്ച് വഴിതിരിച്ചുവിടാനും അതുവഴി അടൂർ ടൗണിലെ ഗതാഗതതിരക്ക് കുറയ്ക്കാനും സാധിക്കും.
• അനുവദിച്ചതുക( കോടിയിൽ ) – 41.18
• നിർ വഹണ ഏജൻസി – KRFB
• ഭരണവകുപ്പ് – PWD
6. രാമക്കൽ മേട് – കമ്പംമേട് – വണ്ണപുരംറോഡ്‌മെച്ചപ്പെടുത്തൽ.
ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായരാമക്കൽ മേട്, കല്ലാർ ,കമ്പംമേട്, നെടുങ്കണ്ടംഎന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന താണ്‌നിർ ദിഷ്ടറോഡ്.സംസ്ഥാനപാതകളായ SH 19,41,42,43 എന്നിവയെതമ്മിൽ ബന്ധിപ്പിക്കുന്ന നാണ് ഈറോഡ്.28.1 കിലോമീറ്റർ നീളമാണ്‌റോഡിനുള്ളത്. വീതിയാകട്ടെ 10 മീറ്ററും. ഇതിൽ 5.5 മീറ്റർ വീതിയുള്ളകാര്യേജ്വേയും , ഇരുവശങ്ങളിലുംഒന്ന രമീറ്റർ വീതിയിൽ ഡ്രെയിൻകംഫുട്പാത്തും ഉൾപ്പെടും
• അനുമതിനൽകിയതുക( കോടിയിൽ ) – 73.21
• നിർ വഹണ ഏജൻസി – KRFB
• ഭരണവകുപ്പ് – PWD
7. പൊന്നാനിനിളാതീരംഇൻഡോർ ആൻഡ് അക്വാറ്റിക്കോംപ്ലക്‌സ്, മലപ്പുറം ജില്ല
ഒരുഇൻഡോര്‍സ്റ്റേഡിയം, നീന്തൽ ക്കുളം , ഓപ്പൺഎയർ ജിം, കബഡികോർ ട്ട്എന്നിവമലപ്പുറം ജില്ലയുടെ തീരദേശത്തിനുവേണ്ടിവിഭാവനംചെയ്യുന്ന പദ്ധതിയാണിത്. ജില്ലയിലെ കായികരംഗത്തിന് ഏറെപ്രയോജനംചെയ്യുന്ന പദ്ധതികൂടിയാണിത്. 25m x 40 m വിസ്തൃതിയുള്ള പ്ലേ ഏരിയയോട് കൂടിയതാണ് സ്റ്റേഡിയം. ഗസ്റ്റ്‌റൂമുകൾ, കളിക്കാർക്കുള്ള ചേഞ്ചിങ് റൂമുകൾ, ഓഫീസ്മുറികൾ, വിഐപി ലോഞ്ച് എന്നിവ ഒപ്പമുണ്ടാകും. ബാഡ്മിൻറൺ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, തായ്‌ക്വോൺഡോ, ജൂഡോ, ടേബിൾടെ ന്നീസ്, എയർ റൈഫിൾ, സ്‌ക്വാഷ്, ഗുസ്തി എന്നീ കായിക ഇനങ്ങൾക്കുള്ള സൗകര്യമുണ്ടാകും നിർദിഷ്ട സ്റ്റേഡിയത്തിൽ.
• അനുവദിച്ചതുക( കോടിയിൽ ) – 14.09
• നിർ വഹണ ഏജൻസി – KITCO LTD
• ഭരണവകുപ്പ് – കായികയുവജനക്ഷേമം
8. തലശ്ശേരി പൈതൃക പദ്ധതി ഘട്ടം 1.
തലശ്ശേരി കേന്ദ്ര ബിന്ദുവായി കണ്ണൂർ , കോഴിക്കോട്, വയനാട് ജില്ലകളിലെ പൈതൃക നിർ മ്മിതികളെ സംരക്ഷിക്കുകയും അവയുടെ ചരിത്രം പുതു തലമുറക്കും വിനോദസഞ്ചാരികൾക്കും ഉപയോഗപെടുന്ന വിധം അവതരിപ്പിയ്ക്കുകയും എന്നതാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. തുറമുഖ നഗരത്തിന്റെ ചരിത്രം പറയുന്ന തുറമുഖ നഗര ഇടനാഴി, പഴശ്ശി രാജയുടെ ചരിത്രം പറയുന്ന പഴശ്ശി ഇടനാഴി, തദ്ദേശീയമായ നാടൻ കലകൾ അവതരിപ്പിയ്ക്കുന്ന നാടൻകല ഇടനാഴി, മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സാംസ്‌കാരിക ഇടനാഴി എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയുന്ന നാല് സഞ്ചാര ഇടനാഴികൾ (Circuit). പദ്ധതിയുടെ ഒന്നാം ഘട്ടം വികസനത്തിൽ 14 ചരിത്ര നിർ മ്മിതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
• അനുവദിച്ചതുക( കോടിയിൽ ) – 41.38
• നിർ വഹണ ഏജൻസി – KIIDC
• വകുപ്പ് – Tourism
9. ആലപ്പുഴ ജില്ലയിലെ ചെത്തിബീച്ച്വികസനം
തെക്കൻകേരളതീരത്തെ ഏറ്റവുംമികച്ചബീച്ചുകളിലൊന്നായിമൂന്നുകിലോമീറ്റർ നീളമുള്ളചെത്തിബീച്ചിനെമാറ്റുക എന്ന താണ്പദ്ധതിലക്ഷ്യം വയ്ക്കുന്നത്. ഒരു മികച്ച വിനോദസഞ്ചാര – കായികകേന്ദ്രമായി ചെത്തിബീച്ചിനെപരിവർ ത്തനംചെയ്‌തെടുക്കുകയാണ്പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായിസ്‌പോർ ട്‌സ്സോൺ, ആക്ടിവിറ്റിസോൺ, ഫാമിലിസോൺഎന്നിങ്ങനെമൂന്നുമേഖലകളിലായിതിരിച്ചാണ്ബീച്ചിന്റെ വികസനംനടക്കുക.
• അനുവദിച്ചതുക ( കോടിയിൽ ) – 21.36
• നിർ വഹണ ഏജൻസി – KITCO
• ഭരണവകുപ്പ് – ടൂറിസം
10. എംജിസർ വകലാശാലയിലെ അടിസ്ഥാനസൗകര്യവികസനം
1,55,375 ചതുരശ്ര അടിവിസ്തീർ ണമുള്ളബഹുനിലമന്ദിരംസ്ഥാപിച്ച്എംജിസർ വകലാശാലയെ അടിസ്ഥാനസൗകര്യവികസനത്തിൽ മുന്നോട്ടെത്തിക്കുക എന്ന താണ്പദ്ധതി. ഇതിലൂടെ സർ വകലാശാലയെഇന്റർ നാഷനൽ സെന്റർ ഓഫ്എക്‌സലൻസ്ഇൻ അക്കാഡമിക്‌സ്ആൻഡ്‌റിസർ ച്ച് എന്ന നിലവാരത്തിൽ എത്തിക്കാനാകും. നിർ ദ്ദിഷ്ടകെട്ടിടത്തിൽ ഇൻസ്ട്രുമെൻറ്റേഷൻലാബ്, കംപ്യൂട്ടർ സയൻസ്ലാബ്, പ്യൂർ ആൻഡ് അപ്ലൈഡ്ഫിസിക്സ്ലാബ്, എൻവയോൺമെൻറൽ ലാബ്, ബയോസയൻസ്ലാബ്, കെമിക്കൽ സയൻസ്ലാബ്എന്നിവസ്ഥാപിക്കും.
• അനുവദിച്ചതുക( കോടിയിൽ ) – 50.28
• നിർ വഹണ ഏജൻസി – KITCO
• വകുപ്പ് – ഉന്ന തവിദ്യാഭ്യാസം
11. കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ലെ വൽ ക്രോസ്സ് 291 നു പകരമായുള്ള റെയിൽ മേൽ പ്പാലം.
മഞ്ചേശ്വരം ഹോസനഗഡി പഴയ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ലെ വൽ ക്രോസ്സിനു പകരമായി വിഭാവന ചെയ്യുന്ന ഈ മേൽ പാലം പ്രസ്തുത റോഡിലെ സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കും. 480.3 മീറ്റർ നീളമുള്ള റെയിൽ മേൽ പ്പാലത്തിൽ 36 മീറ്റർ നീളത്തിൽ റെയിൽ സ്പാൻ ഉണ്ടായിരിക്കും. പദ്ധതിക്കായി പാതയ്ക്ക് ഇരുവശവുമായി 41 സെൻറ് ഭൂമി ഏറ്റെടുക്കും
• അനുവദിച്ചതുക( കോടിയിൽ ) – 40.40
• നിർ വഹണ ഏജൻസി – RBDCK
• വകുപ്പ് -PWD
12. തിരുവനന്തപുരം – യൂണിവേഴ്‌സിറ്റികോളജിലെ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി – ഘട്ടം 1
പൈതൃകകോളേജുകളുടെ അടിസ്ഥാനസൗകര്യങ്ങൾമെച്ചപ്പെടുത്തിമികവിന്റെ കേന്ദ്രങ്ങളാക്കുവാനായി 27/12/19 തീയതിയിലെ സ. ഉ (സാധാ) നമ്പർ : 2287/2019/ ഉ.വി.വ -ൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച്‌ഹെറിറ്റേജ്‌കോളേജുകളിൽ ഒന്നാണ്തിരുവനന്തപുരംയൂണിവേഴ്‌സിറ്റികോളേജ്. കോളേജിന്റെ മൊത്തം വിദ്യാർത്ഥിശക്തി 3294 ഉം സ്റ്റാഫ്ബലം 218 ഉം ആണ്. നിർ മാണത്തിന്റെ രണ്ട്ഘട്ടങ്ങൾ ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. ഭാഷാബ്ലോക്കിന്റെ നിർ മ്മാണം, ഫിസിക്സ്ലാബ്ബ്‌ലോക്ക്, ഓറിയന്റൽ ബ്ലോക്കിന്റെ നവീകരണം, നിലവിലുള്ളഓഫീസ് സ്ഥലത്തിന്റെ നവീകരണം, ഫുട്ട്ഓവർ ബ്രിഡ്ജ്, ലാൻഡ്‌സ്‌കേപ്പിംഗ്, ഓപ്പൺഎയർ തിയേറ്റർ , ഇന്റേണൽ റോഡ് , ഡ്രെയിനേജ്, അഗ്‌നിശമനപ്രവർ ത്തനങ്ങൾഎന്നിവ KIIFB ഫണ്ടിംഗിൽ നിർ ദ്ദേശിച്ചിരിക്കുന്നു. എച്ച്.വി. ഏ.സി, എലിവേറ്റർ സിസ്റ്റം.
• അനുവദിച്ചതുക( കോടിയിൽ ) – 20.27
• നിർ വഹണ ഏജൻസി (SPV)- KITCO
• ഭരണവകുപ്പ് – ഉന്ന തവിദ്യാഭ്യാസവകുപ്പ്
ജൂണ്‍ 30-ന് കൈക്കൊണ്ട പ്രധാന മറ്റു തീരുമാനങ്ങൾ
1. ഇൻറർ നാഷനൽ ഫിനാൻസ് കോർ പ്പറേഷനിൽ (ഐഎഫ് സി ) നിന്ന് 1100 കോടി രൂപ കിഫ് ബി കടമെടുക്കുന്ന തിനുള്ള നിർ ദ്ദേശത്തിന് ബോർ ഡ് യോഗം അംഗീകാരം നൽകി. പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേണ്ടിയാണ് കിഫ് ബി ഈ തുക കടമെടുക്കുന്നത്.ഈ പദ്ധതികളുടെ അവലോകനം ഐഎഫ് സി ബോർ ഡ്‌നടത്തി അംഗീകാരം നൽ കുന്ന തിനെതുടർ ന്ന് കടമെടുപ്പ് പ്രക്രിയ തുടങ്ങാൻ കഴിയും. ഐ എഫ് സി യിൽ നിന്ന് 1100 കോടി രൂപ വായ്യ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതിലൂടെ ADB, JICA തുടങ്ങിയ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.
2. പൊതു സ്വകാര്യ പങ്കാളിത്തമുള്ള (Public Private Partnership) പദ്ധതികൾ കിഫ്ബി യിലൂടെ നടപ്പാക്കുമ്പോൾ ഐ എഫ് സി യുടെ സാങ്കേതിക സഹായം സ്വീകരിക്കുന്ന തിനുള്ള നിർ ദേശത്തിനും യോഗം അംഗീകാരം നൽകി.
3. റീബിൽ ഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികൾക്കുള്ള2000 കോടി രൂപയുടെ ഫണ്ട് കിഫ്ബി യിലൂടെ കണ്ടെത്തുന്ന തിനുള്ള ഡയസ്‌പോറ ബോണ്ട് പുറത്തിറക്കന്ന തിനുള്ള നിർ ദേശത്തിനും കിഫ്ബി ബോർഡ് അംഗീകാരം നൽകി. പ്രവാസികൾക്ക് കിഫ്ബിയിൽ നിക്ഷേപിക്കുന്നതിലൂടെ നാടിന്റെ വികസനത്തിൽ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് ഡയസ്‌പോറ ബോണ്ട് വഴി കൈവരുന്നത്.
4. പദ്ധതികളുടെ നടത്തിപ്പിനായി നിലവിൽ 8206.39 കോടി രൂപ കിഫ് ബി യുടെ പക്കലുണ്ട്. ഇന്നേ തീയതി വരെ കെ എസ് എഫ് ഇ പ്രവാസി ചിട്ടിയിലൂടെ 162.54 കോടി രൂപയുടെ യും നോർ ക്ക ഡിവിഡന്റ് പദ്ധതിയിലൂടെ 85.76 കോടി രൂപയുടെ യും നിക്ഷേപം കിഫ്ബി യിൽ എത്തിയിട്ടുള്ളതായും യോഗം വിലയിരുത്തി.
5. കോവിഡ് 19 മഹാമാരിയുടെ കാലത്തും കിഫ് ബി ആക്ടിൽ നിഷ്‌കർ ഷിച്ചിട്ടുള്ള പെട്രോളിയം സെസിലെയും മോട്ടോർ വാഹന നികുതിയിലെ യും കിഫ്ബിയുടെ വിഹിതം മുൻ വർ ഷങ്ങളിലേതു പോലെ തന്നെ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.