India Kerala

നാലായിരം കോടിയുടെ പദ്ധതികള്‍ക്ക് കൂടി അനുമതി, നിയന്ത്രണം കൊണ്ടുവരുമെന്ന് ധനമന്ത്രി

ദേശീയപാതക്കായി ഭൂമിയേറ്റെടുക്കലിന് പണം നല്‍കാന്‍ തടസ്സങ്ങളില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നാലായിരം കോടിയുടെ പദ്ധതികള്‍ക്ക് കൂടി അംഗീകാരം നല്‍കിയതായും ഇനി പുതിയ പദ്ധതികള്‍ നിയന്ത്രിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

4013 കോടി രൂപയുടെ 96 പദ്ധതികള്‍ക്കാണ് കിഫ്ബി ഗവേണിങ് ബോഡി അംഗീകാരം നല്‍കിയത്. ഇതുവരെ ആകെ 35028 കോടി രൂപയുടെ അടിസ്ഥാന സൌകര്യ വികസനപദ്ധതികള്‍ കിഫ്ബി അംഗീകരിച്ചു. വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലമേറ്റെടുക്കാന്‍ 14275.17 കോടിയും ദേശീയ പാത ഭൂമിയേറ്റെടുക്കലിന് 5374 കോടിയും ചേരുമ്പോള്‍ ആകെ 53768 കോടിയുടെ പദ്ധതികള്‍.

ദേശീയ പാതക്ക് ഭൂമിയേറ്റെടുക്കലിന് പണമില്ലെന്ന ആശങ്ക വേണ്ട. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം, ചെത്തി ഹാര്‍ബര്‍, അങ്കമാലി-കൊച്ചി ബൈപാസ്, കോട്ടയം മെഡി കോളജ് നവീകരണം തുടങ്ങിയവയാണ് പുതുതായി അംഗീകരിച്ച പദ്ധതികള്‍.