എരുമേലി മുട്ടപ്പള്ളിയിൽ അഞ്ചു വയസുള്ള ആൺകുട്ടി കിണറ്റിൽ വീണ് മരിച്ചു. മുട്ടപ്പള്ളി കരിമ്പിൻന്തോട്ടിൽ ഷിജോയുടെയും സുമോളിൻ്റെയും മകൻ ധ്യാൻ രതീഷാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ മുറ്റത്ത് കളിക്കുന്നതിനിടയിൽ വാടകവീടിനോട് ചേർന്ന കിണറ്റിൽ വീഴുകയായിരുന്നു.
നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. കുട്ടി ഇരുപത് മിനിറ്റോളം കിണറ്റിലകപ്പെട്ടു. ധ്യാനിൻ്റെ തലയിൽ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.