India Kerala

കെ​വി​ന്‍ വ​ധ​ക്കേ​സ്: സ​സ്പെ​ന്‍​ഷ​നി​ലാ​യ എ​സ്‌ഐ​യെ തി​രി​ച്ചെ​ടു​ത്തു

കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ സ​സ്പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന എ​സ്‌ഐ​യെ തി​രി​ച്ചെ​ടു​ത്തു.​എ​സ്‌ഐ ഷി​ബു​വി​നെ​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ഷി​ബു​വി​നെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ന് നി​യോ​ഗി​ക്കി​ല്ല. മു​ന്‍​പും ഷി​ബു​വി​നെ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ന​ട​പ​ടി മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് റ​ദ്ദാ​ക്കി​.

കോട്ടയം സ്വ​ദേ​ശി കെ​വി​ന്‍ ജോ​സ​ഫി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി അ​ച്ഛ​ന്‍ രാ​ജ​ന്‍ ജോ​സ​ഫും ഭാ​ര്യ നീ​നു​വും ന​ല്‍​കി​യ പ​രാ​തി​ക​ളി​ല്‍ ആ​ദ്യ ദി​വ​സം ഗാന്ധിനഗര്‍ എ​സ്‌ഐ ആയിരുന്ന ഷിബു അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല. പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ നീ​നു​വി​നോ​ട് വി​ഐ​പി ഡ്യൂ​ട്ടി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് എ​സ്‌ഐ ക​യ​ര്‍​ത്തെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. കൊ​ച്ചി റേ​ഞ്ച് ഐ​ജി വി​ജ​യ് സാ​ഖ​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച്ച സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് എ​സ്‌ഐ​ക്കെതിരെ നടപടി സ്വീകരിച്ചത്.

കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്ന വി​വ​രം അ​റി​ഞ്ഞി​ട്ടും, പ്ര​തി​ക​ളെ കു​റി​ച്ച്‌ വി​വ​രം ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് ഗു​രു​ത​ര അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്നു.