കെവിന് കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കെവിന്റെ അച്ഛന് ജോസഫ്. ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും ജോസഫ് മീഡിയവണിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ജോസഫ് പറഞ്ഞു.
Related News
വിക്രം ലാൻഡര്‍ കണ്ടെത്തിയത് നാസയാണെന്ന വാദം തള്ളി ഐ.എസ്.ആർ.ഒ
ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡര്‍ അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാസയാണെന്ന വാദം തള്ളി ഐ.എസ്.ആർ.ഒ. വിക്രമിന്റെ ഭാഗങ്ങൾ ഐ.എസ്.ആർ.ഒ നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് ചെയർമാൻ കെ.ശിവൻ പറഞ്ഞു. ലാൻഡർ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇന്നലെയാണ് നാസ പ്രഖ്യാപിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാൻഡറിനെ കണ്ടെത്തിയതായി ഇസ്രോ നേരത്തെ തന്നെ അറിയിച്ചിരുന്നു. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ പകർത്തിയ തെർമൽ ഇമേജിൽ നിന്നാണ് ലാൻഡറിനെ കണ്ടെത്തിയതെന്നും ഐ.എസ്.ആര്.ഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു. ഇന്നലെ പുലർച്ചയാണ് […]
രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി
കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു രാജ്യത്ത് ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ലോക് ഡൗൺ പുനസ്ഥാപിക്കുമെന്ന വാർത്ത പ്രധാനമന്ത്രി നിഷേധിച്ചു. ലോക്ഡൗൺ സംബന്ധിച്ച അഭ്യൂഹങ്ങൾക്കെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇങ്ങനെ ആവശ്യപ്പെട്ടത്. […]
മലപ്പുറം പൊലീസ് ക്യാമ്പിലെ ആറ് പേർക്ക് എച്ച് 1 എൻ 1
മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ ആറ് പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് പനി സ്ഥിരീകരിച്ചത്. ക്യാമ്പിലെ നൂറോളം പേർക്ക് പനി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ആറ് പേരിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദേശിച്ചു.