India Kerala

കെവിന്‍ കേസിലെ സാക്ഷിക്ക് മര്‍ദ്ദനം

കെവിന്‍ കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മർദ്ദനം. കേസിലെ ആറാം പ്രതി മനു, പതിമൂന്നാം പ്രതി ഷിനു എന്നിവരാണ് മർദ്ദിച്ചത്. കേസിലെ മുപ്പത്തിയേഴാം സാക്ഷിയായ രാജേഷ് കോടതിയിൽ ഇന്ന് സാക്ഷിമൊഴി പറയാൻ ഹാജരാകാനിരിക്കെയാണ് മർദ്ദനം. കൊലപാതക ശേഷം പ്രതികൾ സുഹൃത്തായ രാജേഷിനോട് കുറ്റമേറ്റ് പറഞ്ഞിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. നിലവിൽ 7 പ്രതികൾക്ക് ജാമ്യത്തിലാണ്. കൂറ് മാറിയ സാക്ഷികൾക്കെതിരെ നടപടി സ്വകരിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ.