കേരളത്തെ നടുക്കിയ കെവിന് കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നീനുവിന്റെ സഹോദരന് ഷാനു ചാക്കോ അടക്കമുള്ള 10 പ്രതികള്‍ കുറ്റം ചെയ്തെന്ന് കോടതി കണ്ടെത്തി.
അവസാന വാദവും പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി ഇന്ന് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 364 എ തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ കേസാണ് കെവിന് വധക്കേസ്. 10 പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഭീഷണിമുഴക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിന് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
2, 4, 6, 9, 11, 12 പ്രതികള്‍ ഭവനഭേദനം മുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കാം. തെളിവ് നശിപ്പിച്ചതിന് 7ആം പ്രതി ഷിഫന്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. 8, 12 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന മാരകമായ ഉപദ്രവം നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിക്ഷാ വിധിക്ക് മുൻപ് പ്രതികൾക്ക് പറയാനുള്ളത് കോടതി വിശദമായി കേട്ടു.