കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അടക്കം അനുവദിച്ചു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനുള്ള കമീഷെൻറ ശ്രമങ്ങൾ ശ്ലാഘനീയമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആത്മാർഥമായും തീവ്രമായും അധ്വാനിക്കുന്ന മാധ്യമ പ്രവർത്തകരുടെ സമ്മതിദാനാവകാശം നഷ്ടപ്പെട്ടു പോകാതിരിക്കാനും കമീഷൻ നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക മാധ്യമ പ്രവർത്തകരും വോട്ടവകാശമുള്ള പ്രദേശത്തുനിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലാണു ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വിവരങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടതുള്ളതിനാൽ മിക്കവർക്കും ജോലിയിൽനിന്ന് അവധിയെടുത്ത് സ്വന്തം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ്. മാത്രമല്ല, കോവിഡ് പശ്ചാത്തലത്തിൽ ദീർഘയാത്രകൾ സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളും വെല്ലുവിളിയാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്കു സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞു.
Related News
കോവിഡ് മൂന്നു പുതിയ ലക്ഷണങ്ങള് കൂടി ശ്രദ്ധിക്കാന് മുന്നറിയിപ്പ്
2019 ഡിസംബര് അവസാനം ചൈനയില് പ്രത്യക്ഷപ്പെട്ട കോവിഡ് 19 എന്ന മഹാമാരി ഇപ്പോള് പൊട്ടിപൊറപ്പെട്ടിട്ട് ഇപ്പോള് ഏകദേശം ആറ് മാസം പിന്നിടാറാകുന്നു. ദിനം പ്രതി ലോകമൊട്ടാകെ ദുരിതം വിതയ്ക്കുന്ന ഈ മഹാമാരിയ്ക്ക് പുതിയ മൂന്ന് ലക്ഷണങ്ങള് കൂടി ഔദ്യോഗിക പട്ടികയില് ചേര്ത്തതായി യുഎസ് സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് (സിഡിസി) അറിയിച്ചു . ഇതോടെ മഹാമാരിയുടെ ലക്ഷണങ്ങള് 12 ആയി ഉയര്ന്നു. മൂക്കടപ്പ് അല്ലെങ്കില് മൂക്കൊലിപ്പ്, ഛര്ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്ത്ത രോഗ […]
ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടി
കാസർകോട് ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ചതിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ബാനർ യുദ്ധവുമായി പ്രവർത്തകർ. നേതാക്കളെ വെല്ലുവിളിച്ച് ഇരുപതോളം ബാനറുകളാണ് സ്ഥാപിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ബാറിനുവേണ്ടി നേതാക്കൾ ഇടപെട്ടുവെന്നാണ് ആക്ഷേപം സിപിഐഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂർ. എല്ലാ പ്രദേശങ്ങളും പാർട്ടി സ്വാധീനമുള്ള മേഖല. ചെറുവത്തൂർ ടൗണിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച് പൂട്ടേണ്ടിവന്ന മദ്യശാലയുടെ പേരിലാണ് നേതൃത്വത്തിനെതിരെയുള്ള പരസ്യ പ്രതിഷേധം. ഓരോ പ്രദേശത്തിന്റെയും പേരിൽ ബാനറുകൾ ഉയർന്നു. നേതാക്കളെ തിരുത്തുമെന്നാണ് പരസ്യ വെല്ലുവിളി.സ്വകാര്യ ബാറിനുവേണ്ടി പണം […]
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി; നടി സുഹാസിനി ചെയർപേഴ്സൺ
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ. ( suhasini jury chairperson ) അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധി നിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്കരിച്ചതിന് ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്. എട്ടു തവണ ദേശീയ പുരസ്കാരം നേടിയ കന്നട സംവിധായകൻ പി.ശേഷാദ്രിയും പ്രമുഖ സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് […]