Kerala

കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബംഗാളും തമിഴ്നാടും

കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തില്‍ നിന്നള്ള യാത്രക്കാർക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏർപ്പെടുത്തി. 72 മണിക്കൂറിന് മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് തമിഴ്നാടും പശ്ചിമബംഗാളും നിർബന്ധമാക്കി. ദൈനംദിന യാത്രികർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി അറിയിച്ചു

കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതും വൈറസിന്‍റെ വകഭേദങ്ങള്‍ റിപ്പോർട്ട് ചെയ്തതുമാണ് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏർപ്പെടുത്താന്‍ കാരണം. 72 മണിക്കൂറിന് മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഏഴ് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റീനും തമിഴ്നാട് ഏർപ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവർക്കും ഇത് ബാധകമാണ്. കേരള അതിർത്തിയിൽ പരിശോധന കർശനമാക്കാനും തമിഴ്നാട് സർക്കാർ തീരുമാനിച്ചു.

കേരളം, മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 27 മുതല്‍ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ബംഗാളും നിർബന്ധമാക്കി. സമാന നിയന്ത്രണം കൊണ്ട് വന്ന കർണാടകയുടെ നീക്കത്തില്‍ പ്രതിഷേധം ശക്തമായതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ദൈനംദിന യാത്രക്കാര്‍ക്ക് ഇളവ് നല്‍കി. സ്ഥിരം താമസത്തിന് പോകുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർർണാടക വ്യക്തമാക്കി.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കകേസുകളില്‍ 75 ശതമാനവും കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയയിലെ വാഷിമിലെ റസിഡന്‍സ് വിദ്യാലത്തില്‍ 229 വിദ്യാർത്ഥികള്ക്കും നാല് അധ്യപകർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ വർധിച്ച 10 സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദർശനം നടത്തുന്നുണ്ട്.