Kerala

സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1000 കടന്നു

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ വരെ കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച മലയാളികൾ 173 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.സംസ്ഥാനത്ത് നിലവിൽ 445 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് 229 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.