India Kerala

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് ലോക ബാങ്കിന്റെ സഹായം

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് ലോക ബാങ്കിന്റെ സഹായം. 250 മില്യണ്‍ ഡോളറിന്റെ സഹായമാണ് കേരളത്തിന് ലഭിക്കുക. ജലവിതരണം, ശുചീകരണപ്രവൃത്തികള്‍, സുസ്ഥിര കൃഷി, ഉള്‍പ്പടെയുള്ളവക്കാണ് സഹായം ലഭിക്കുക.

കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മാസങ്ങളായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വായ്പ നല്‍കാനുള്ള ലോകബാങ്കിന്റെ തീരുമാനം. ലോകബാങ്കിന്റെ വാഷിങ്ടണില്‍ നടന്ന ഗവര്‍ണര്‍ ബോര്‍ഡ് യോഗമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. കരാര്‍ സംബന്ധിച്ച ധാരണപത്രം ഡല്‍ഹിയില്‍ ഒപ്പിട്ടു. ധനകാര്യ അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെ, ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ലോകബാങ്കിന്റെ അന്താരാഷ്ട്ര വികസന സഹായ പദ്ധതിയിലാണ് കേരളത്തിനുള്ള ധനസഹായം ഉള്‍പ്പെടുക. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിയേയും സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുകയാണ് സഹായത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ നദീതട ആസൂത്രണം, ജല വിതരണം. ശുചീകരണം, റോഡ് ഗതാഗതം, കൃഷി അടക്കമുള്ളവയ്ക്ക് ധനസഹായം ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ സഹായം ലഭിച്ചതിലടെ മറ്റ് വികസന പങ്കാളികളെ കൂടി ലഭിക്കാനുള്ള അവസരമാണ് കേരളത്തിന് ഉണ്ടായിരിക്കുതെന്ന് ലോക് ബാങ്ക് ഇന്ത്യ ടാസ്ക് ടീം ലീഡര്‍ ബാലകൃഷ്ണ മേനാന്‍ പറഞ്ഞു.

ലഭ്യമായ 250 മില്യണില്‍ 160 മില്ല്യണ്‍ ഡോളറിന് ഒന്നുമുതല്‍ 1.5 ശതമാനം വരെ കേരളം പലിശ നല്‍കേണ്ടി വരും. ബാക്കിതുകകക്ക് അഞ്ച് ശതമാനം പലിശയും നല്‍കണം. സംസ്ഥാനത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഏകദേശം മുപ്പതിനായിരം കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലൂടെ കേരളത്തിന് ഉണ്ടായത്. ലോകബാങ്കിന്റെ ഡവലപ്പ്മെന്റ് പോളിസി പ്ലാന്‍ വഴി 250 മില്യണ്‍ സഹായം കൂടി കേരളം പ്രതീക്ഷിക്കുന്നുണ്ട്.

നേരത്തേ ജപ്പാൻ, അമേരിക്ക, ഇന്ത്യ എന്നിവരടങ്ങിയ ത്രിരാഷ്ട്ര യോഗവും നടന്നു. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബ്രിക്സ് രാഷ്‌ട്രത്തലവന്മാരുടെ യോഗത്തിൽ, മാനവരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവർത്തനമാണെന്ന് മോദി പറഞ്ഞിരുന്നു. ഇന്നലെ തുടങ്ങിയ ഉച്ചകോടി ഇന്ന് സമാപിക്കും.