തിരുവനന്തപുരം എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച സിണ്ടിക്കേറ്റിന്റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദ്ദേശം വൈസ് ചാൻസലർ അംഗീകരിച്ചു. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ ഇരുന്നുകൊണ്ടു തന്നെ പരീക്ഷകളിൽ പങ്കെടുക്കുവാൻ കഴിയും. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികളുടെ ക്യാമ്പസ് പ്ലേസ്മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാം വാരത്തോടെ തന്നെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു
Related News
തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി; അന്വേഷിക്കണമെന്ന് ലോകായുക്ത
തോട്ടപ്പള്ളിയിലിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് ലോകായുക്ത. ഖനനത്തിനെതിരായ പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ വിശദീകരണം തേടി യോകായുക്ത സർക്കാരിന് നോട്ടീസ് അയച്ചു. ആലപ്പുഴ തോട്ടപ്പള്ളിയിൽ ഒരു വർഷത്തിലധികമായി കരിമണൽ ഖനനം തുടരുകയാണ്. എന്നാൽ, ഇത് കരിമണൽ ഖനനം അല്ലെന്നും പ്രളയമുന്നൊരുക്കത്തിൻ്റെ ഭാഗമായ മണൽ നീക്കമാണെന്നാണ് സർക്കാർ വാദം. പക്ഷേ, ഇക്കാര്യത്തിൽ സമരസമിതിയും മത്സ്യത്തൊഴിലാളി യൂണിയനും പൊഴിമുഖത്ത് ഖനനം നടത്തുകയാണെന്ന് പറയുന്നു. ഇക്കാര്യത്തിൽ അഴിമതിയുണ്ടെന്നതിനു തെളിവുണ്ടെന്നും അന്വേഷണം […]
‘കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ’ കൊള്ളക്കാരുടെ ഭരണമാണ് നടക്കുന്നത്’- വി ഡി സതീശൻ
കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നികുതി ഭാരം സാധാരണക്കാരിൽ കെട്ടിവെക്കുന്നു. സംസ്ഥാനത്ത് കൊള്ളക്കാരുടെ ഭരണമാണ് നടക്കുന്നത്. കരുവന്നൂർ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സിപിഐഎം ആണെന്നതിന്റെ തെളിവാണ് ഇ ഡി റിപ്പോർട്ട്. കരുവന്നൂരിലെ കൊള്ള സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. ഉത്തരവുകൾ കാറ്റിൽ പറത്തി പിൻവാതിൽ നിയമനം നടത്തുന്നു.(v d satheeshan against pinarayi vijayan) മറ്റന്നാൾ യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കും. കോടിക്കണക്കിന് രൂപ മുടക്കിയാണ് സർക്കാർ കേരളീയം പരിപാടി നടത്തുന്നത്. നിയമനത്തട്ടിപ്പിൽ […]
നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ തുറക്കുന്നതിന് സർക്കാർ സഹകരണമുണ്ടാകണം, വ്യാപാരികളെ ബാധിക്കാത്ത വിഷയത്തിൽ പ്രതിഷേധത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിക്കുന്നത്. തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.