കോരയാർ പുഴയിൽ തടയണ നിർമ്മിച്ച തമിഴ്നാടിനെ അനുകൂലിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. കോരയാർ പുഴ പറമ്പിക്കുളം ആളിയാർ കരാറിന്‍റെ ഭാഗമല്ലെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്നും നിയമ വിദഗ്തർ ചൂണ്ടി കാട്ടുന്നു. ഒരു സംസ്ഥാനത്ത് നിന്നും മറ്റെരു സംസ്ഥാനത്തേക്ക് ഒഴുകുന്ന നദികൾ തടസപ്പെടുത്തരുത്. ഇതിന് അന്തർ സംസ്ഥാന നദീജല കരാർ ബാധകമല്ല.
പുതിയ തടയണ നിർമ്മിച്ചത് പറമ്പിക്കുളം-ആളിയാർ കരാറിന്‍റെ ലംഘനമല്ലെന്ന മന്ത്രിയുടെ വാദവും തെറ്റാണെന്ന് നേരത്തെ കേസ് നടത്തിയിരുന്ന അഭിഭാഷകൻ പറയുന്നു. തമിഴ്നാട് സർക്കാറിന്‍റെ നിയമ ലംഘനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ട കേരള സർക്കാർ തമിഴ്നാടിന്‍റെ തടയണ നിർമ്മാണത്തെ അനുകൂലിക്കുകയാണ് ചെയ്തത്. ഇതൊടെ കൂടുതൽ തടയണ നിർമ്മിക്കാൻ ഉള്ള തമിഴ്നാട് ശ്രമം വേഗത്തിലാകൂ. ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകളെ പ്രതികൂലമായി ബാധിക്കും.