Kerala

വിജയ് ഹസാരെ: സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് സർവീസസിനെതിരെ

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് സർവീസസിനെതിരെ. ജയ്പൂരിലെ കെഎൽ സെയ്നി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സർവീസസ് ഫീൽഡിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. സർവീസസിനെ കീഴടക്കി സെമിയുറപ്പിക്കുകയാവും കേരളത്തിൻ്റെ ലക്ഷ്യം.

എലീറ്റ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ കരുത്തുറ്റ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് ആയിരുന്നു ഇത്. ഓരോ മത്സരങ്ങളിൽ ഓരോ താരങ്ങൾ മാച്ച് വിന്നർമാരായി.

ടീം ലിസ്റ്റ്:

കേരളം: Sanju Samson (C) (W), Jalaj Saxena, Basil Thampi, Manu Krishnan, Sachin Baby, Vishnu Vinod, Mohammed Azharuddeen, Nidheesh M D, Vinoop Sheela Manoharan, Rohan S Kunnummal, Sijomon Joseph,

സര്‍വീസസ്: Abhishek, Rajat Paliwal (C), Rahul Singh, Devender Lohchab (W), Diwesh Gurdev Pathania, Raj Bahadur Pal, Pulkit Narang, Lakhan Singh, Mohit Ahlawat, Ravi Chauhan, Mumtaz Qadir