Kerala

നഗരസഭകളില്‍ വ്യക്തമായ ലീഡ് നേടി യു.ഡി.എഫ്

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണി തുടങ്ങുമ്പോള്‍ ആദ്യ ലീഡ് യു.ഡി.എഫിന്. കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ 42 മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫ് മുന്നേറുന്നു. 31 മുനിസിപ്പാലിറ്റികളില്‍‌ എല്‍.ഡി. എഫും ലീഡ് ചെയ്യുന്നു. ഏഴിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നുണ്ട്.

മുനിസിപ്പാലിറ്റികള്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് നേടിയത്. പൊതുവെ മുനിസിപ്പാലിറ്റികള്‍ യു.ഡി.എഫിന് മുന്‍ഗണന ലഭിക്കാറുണ്ട്.