സർക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ധനമന്ത്രി കെ.എന് ബാലഗോപാല്. 18നും 45നും ഇടയിലുള്ളവര്ക്കുള്ള വാക്സിനേഷനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്. വാക്സിന് ഗവേഷണം ആരംഭിക്കും. വാക്സിൻ ഉത്പാദത്തിന് സ്വന്തം നിലക്ക് ശ്രമം നടക്കുന്നുണ്ട്. സമ്പൂര്ണ്ണ വാക്സിനേഷന് കേന്ദ്രത്തിന്റെ വാക്സിന് നയം തടസം സൃഷ്ടിക്കുന്നു. കേന്ദ്രത്തിന്റെ വാക്സിന് നയം കോര്പറേറ്റുകളെ സഹായിക്കുന്നതാണ്. 150 മെട്രിക് ടണ് ശേഷിയുള്ള ഓക്സിജന് പ്ലാന്റ് സ്ഥാപിക്കും. സെപ്തംബറോടെ ടെണ്ടര് വിളിക്കും. പീഡിയാട്രിക് ഐ.സി.യുകൾ വർദ്ധിപ്പിക്കും. 20000 കോടിയുടെ കോവിഡ് രണ്ടാം തരംഗ പാക്കേജ് പ്രഖ്യാപിക്കും. മൂന്നാം തരംഗം നേരിടാൻ ആരോഗ്യ മേഖലയെ സജ്ജമാക്കും. രണ്ടാം തരംഗത്തിന്റെ വേഗതയും മൂന്നാം തരംഗത്തിന്റെ സാധ്യതയും ചൂണ്ടിക്കാണിക്കുന്നത് യുദ്ധം അവസാനിച്ചിട്ടില്ലെന്നതാണെന്നും ധനമന്ത്രി പറഞ്ഞു.
Related News
ലൈഫ് മിഷന് പ്രഖ്യാപനം: കണക്കില് തട്ടിപ്പെന്ന് യുഡിഎഫ്
സര്ക്കാരിന്റെ ലൈഫ് മിഷന് പൂര്ത്തീകരണ പ്രഖ്യാപനം തട്ടിപ്പാണെന്ന് യുഡിഎഫ്. ഇല്ലാത്ത കാര്യത്തിന്റെ പേരില് സര്ക്കാര് മേനി നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന്റെ നേതൃത്വത്തില് തിരുവനന്തപുരം നഗരസഭക്ക് മുന്നില് പ്രതിഷേധ ധര്ണ നടത്തി. ലൈഫ് മിഷന്റെ കീഴില് രണ്ട് ലക്ഷം വീടുകളുടെ നിര്മാണം പൂര്ത്തീകരിച്ചുവെന്ന സര്ക്കാര് അവകാശവാദം കളളമാണെന്ന് യുഡിഎഫ്. കഴിഞ്ഞ സര്ക്കാര് കാലത്ത് തുടങ്ങി നിസ്സാര പണികള് മാത്രം ബാക്കിയായിരുന്ന 52000 വീടുകളും ചേര്ത്താണ് സര്ക്കാര് കണക്കെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയിലേക്ക് […]
ചുരുളിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്; ഭാഷാപ്രയോഗം സാഹചര്യത്തിന് അനുസരിച്ചെന്ന് വിലയിരുത്തൽ
ചുരുളി സിനിമയ്ക്കെതിരെ നിയമനടപടി എടുക്കാനാവില്ലെന്ന് പൊലീസിന്റെ പ്രത്യേക സംഘം. ഓ ടി ടി പ്ലാറ്റ്ഫോം പൊതു ഇടമായി കണക്കാക്കാൻ ആവില്ലെന്ന് പൊലീസ് അറിയിച്ചു. സിനിമയിലെ ഭാഷാപ്രയോഗം സാഹചര്യത്തിന് അനുസരിച്ചെന്ന് വിലയിരുത്തൽ. കലാസൃഷ്ടി എന്ന നിലയിൽ തെറ്റുകളിലെന്നും പ്രത്യേക സംഘത്തിന്റെ വിലയിരുത്തൽ. പ്രദര്ശനത്തിന് മുന്പ് തന്നെ മുന്നറിയിപ്പുകള് നല്കിയിട്ടുണ്ടെന്നും പ്രത്യേകസംഘം റിപ്പോര്ട്ട് നൽകി. ഹൈക്കോടതി നിര്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്നും കണ്ടെത്തി. കൂടാതെ ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് […]
നോർത്ത് വയനാട് ഡിഎഫ്ഒ രമേശ് ബിഷ്ണോയിക്ക് സ്ഥലം മാറ്റം; ദർശൻ ഗട്ടാനി പുതിയ ഡിഎഫ്ഒ
നോർത്ത് വയനാട് ഡി എഫ് ഒ രമേശ് ബിഷ്ണോയിക്ക് സ്ഥലം മാറ്റം. ദർശൻ ഗട്ടാനിയാണ് പുതിയ ഡിഎഫ്ഒ. വനം വകുപ്പ് ആസ്ഥാനത്തേക്കാണ് രമേശ് ബിഷ്ണോയിയെ സ്ഥലം മാറ്റിയത്. കുറുക്കൻമൂലയിലെ കടുവ പ്രശ്നത്തിനിടെയാണ് നോർത്ത് വയനാട് ഡി എഫ് ഒയുടെ സ്ഥലം മാറ്റം. അതേസമയം വയനാട് കുറുക്കന്മൂലയില് ജനവാസ മേഖലയില് ഇറങ്ങിയ കടുവ ജില്ലയിലെ ഡേറ്റാ ബേസില് ഉള്പ്പെട്ടതല്ലെന്ന് സിസിഎഫ് വ്യക്തമാക്കി. ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാര് കുറുക്കന്മൂലയില് എത്തിയിരുന്നു. കടുവയുടെ ചിത്രങ്ങള് ദേശീയ കടുവാ സംരക്ഷണ […]