സംസ്ഥാനത്ത് വരുംദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മെയ് 29 വരെ മത്സ്യത്തൊഴിലാളികള് കടലിൽ പോകരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി. കേരളത്തില് മൂന്ന് മാസം കൊണ്ട് 729.6 മില്ലി മീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 131 ശതമാനം അധികമഴയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി. നിലവില് കാസര്കോട്, വയനാട് ഒഴികെയുളള 12 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടലാക്രമണ സാധ്യത മുന്നില് കണ്ട് തീരപ്രദേശത്ത് താമസിക്കുന്നവര്ക്ക് ജാഗ്രതാ നിര്ദേശവും നല്കിയിട്ടുണ്ട്. കടലാക്രമണവും കോവിഡും കാരണം അതീവ ദുരിതത്തിലായ ചെല്ലാനത്ത് മന്ത്രിമാരായ സജി ചെറിയാന്, പി. രാജീവ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം സന്ദര്ശിച്ചിരുന്നു.ചെല്ലാനം ഉള്പ്പെടെയുളള തീരപ്രദേശങ്ങളില് കടലാക്രണം തടയാന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു. സംസ്ഥാനത്ത് 9 തീരങ്ങളില് ടെറാപോഡ് കടല്ഭിത്തി നിര്മിക്കാന് തീരുമാനമായിട്ടുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസില് ചേര്ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവില് ആരംഭിച്ച ജിയോട്യൂബ് കടല്ഭിത്തി നിര്മാണം പൂര്ത്തിയാക്കുന്നതിന് പുറമെയാണിത്. കടൽ ഭിത്തി നിർമാണത്തിനുള്ള കരാർ ഒരു മാസത്തിനകം നൽകും. പദ്ധതി വിജയകരമായാല് കേരളത്തിലെ മറ്റു തീരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. തീരം സംരക്ഷിക്കാന് കാര്യക്ഷമമായ മറ്റ് മാര്ഗങ്ങളെ കുറിച്ച് നിരവധി പഠനങ്ങളും പദ്ധതികളും തയ്യാറാകുന്നുണ്ടെന്നും മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. മാതൃക മത്സ്യഗ്രാമം പദ്ധതി ചെല്ലാനത്ത് നടപ്പാക്കാനും തീരമാനമായിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശത്തിനായി 5000 കോടിയുടെ പാക്കേജും നടപ്പാക്കും.
Related News
കര്ഷക സമരത്തിന് ഐക്യദാര്ഢ്യവുമായി സംസ്ഥാനത്ത് പ്രതിഷേധം
ഡല്ഹിയിലെ കര്ഷക സമരത്തിന് ഐക്യദാര്ഢ്യവുമായി സംസ്ഥാനത്തും പ്രതിഷേധം. രാജ്ഭവനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ഉൾപ്പെടെ മുപ്പതോളം പ്രവർത്തകരാണ് രാജ്ഭവനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യതയുള്ളതിനാൽ രാജ്ഭവന്റെ പരിസരങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലാക്കി. പാലക്കാട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി […]
പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസായിരുന്നു. 1936 ജനുവരി 19ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് ജനനം. പന്തളം എൻഎസ്എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനവുമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് വന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി. സംസ്ക്കാരം ഇന്ന് […]
കഴിഞ്ഞ യു.എ.ഡി.എഫ് സര്ക്കാരിനെതിരെ 7500 കോടി രൂപയുടെ കോഴ ആരോപണവുമായി ജി. സുധാകരന്
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ 7500 കോടി രൂപയുടെ കോഴ ഇടപാടു നടന്നുവെന്ന് മന്ത്രി ജി. സുധാകരൻ. വിജിലൻസ് അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം മാറ്റം കിട്ടാൻ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്ന് കോടി രൂപവരെ കൊടുക്കേണ്ടിയിരുന്നുവെന്നും സുധാകരൻ വെളിപ്പെടുത്തി. നിയമനത്തിനും സ്ഥലം മാറ്റത്തിനുമായി മുൻ സർക്കാറിന്റെ കാലത്ത് വൻതോതിൽ കോഴ ഇടപാട് നടന്നുവെന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചത്. ഒരു വർഷം 1500 കോടി രൂപയെന്ന കണക്കിൽ അഞ്ച് വർഷം കൊണ്ട് 7500 […]