Kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും.

മഴയുണ്ടാകുമെങ്കിലും കേരള തമിഴ്‌നാട് ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരാനാണ് സാധ്യത.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ തമിഴ് നാട് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം.

കഴിഞ്ഞ ദിവസങ്ങൡലായി സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ ലഭിക്കുന്നുണ്ട്. മലപ്പുറത്ത് മഴയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ആലപ്പുഴയിലുണ്ടായ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷിയാണ് വെള്ളത്തിലായത്. കൊച്ചിയിലും ഇന്നലെ വൈകീട്ട് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.