ട്രാഫിക് പൊലീസിന്‍റെ പ്രധാന ഇരകളാണ് ബൈക്ക് യാത്രക്കാര്‍. പക്ഷേ അതിന് പൊലീസുകാരനെ മാത്രം കുറ്റംപറഞ്ഞിട്ടും കാര്യമില്ല. എങ്കിലും പൊതുവെ ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളെ കാണുന്നതു തന്നെ പൊലീസുകാർക്ക് അലർജിയാണെന്നാണ് പറയപ്പെടാറ്. എന്നാല്‍ അതേ പൊലീസുകാര്‍ കുശലാന്വേഷണം തുടങ്ങിയാല്‍ എങ്ങനെ ഉണ്ടാകും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അതിരപ്പള്ളിയിലേക്ക് ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളോടാണ് പൊലീസിന്‍റെ കുശലാന്വേഷണം. യാത്രാമധ്യേ ട്രാഫിക് പൊലീസിന്‍റെ പെട്രോളിങ് വാഹനം ഇവരുടെ അരികിലെത്തുന്നത് വീഡിയോയില്‍ കാണാം. ജീപ്പിൽ എസ്.ഐയും ഉണ്ടായിരുന്നു. എന്തെങ്കിലും തെറ്റ് കണ്ടിട്ടാണോ പൊലീസിന്‍റെ പെട്രോളിങ് വാഹനം തങ്ങളുടെ അരികിലേക്ക് വരുന്നത് എന്ന് പേടിച്ച് നിന്ന യുവാക്കളെ അമ്പരപ്പിച്ചുകൊണ്ട് ജീപ്പിലിരുന്ന് എസ്.ഐ കുശലാന്വേഷണം തുടങ്ങി. എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെയുള്ള പതിവ് ചോദ്യങ്ങൾക്കൊപ്പമാണ് യുവാക്കളുടെയും സോഷ്യല്‍ മീഡിയയുടെയും ഹൃദയം കീഴടക്കിയ ആ ചോദ്യം അദ്ദേഹം ചോദിക്കുന്നത്: “നിങ്ങൾ വല്ലതും കഴിച്ചോ?” പൊലീസ് ഓഫീസറുടെയടുത്തു നിന്നും ഇത്തരത്തിൽ വാത്സല്യം നിറഞ്ഞൊരു ചോദ്യം കേട്ട് അമ്പരക്കുന്ന യുവാക്കളെ വീഡിയോയില്‍ കാണാം.
യൂട്യൂബില്‍ അപ് ലോഡ് ചെയ്‍ത വീഡിയോ നിമിഷങ്ങള്‍ക്കം വൈറലായി. നിരവധി പേരാണ് ഈ വീഡിയോ നവമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നത്. ആലുവ ട്രാഫിക് എസ്.ഐ കബീർ ആണ് വീഡിയോയിലെ താരം.Kerala policeBike rider
VOTE 2019കേരളത്തില്‍ ശത്രു തമിഴ്നാട്ടില്‍ മിത്രം!KERALAസര്‍വേ എന്താണെങ്കിലും യു.ഡി.എഫ് വിജയിക്കുമെന്ന് ശശി തരൂര്‍
Follows Us On
YoutubeRELATED STORIES
സര്‍വേ എന്താണെങ്കിലും യു.ഡി.എഫ് വിജയിക്കുമെന്ന് ശശി തരൂര്‍
ഇടതുമുന്നണിയുടെ കര്‍ഷക പാര്‍ലമെന്റിന് മറുപടിയുമായി യു.ഡി.എഫിന്റെ കര്‍ഷക റാലി
തെരഞ്ഞെടുപ്പ് കേരളത്തിലെ സി.പി.എമ്മിന് ശക്തമായ താക്കീതായിരിക്കും:എ.കെ ആന്‍റണി
കാരുണ്യ ഉള്‍പ്പെടെയുള്ള ജനകീയ പദ്ധതികളുടെ തുടക്കക്കാരന്‍
Follows Us On
YoutubeTRENDING STORIESKERALAകെ.എം മാണിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ പാലായില്‍OMANഖത്തർ ലോകകപ്പിൽ ഒമാൻ സഹ ആതിഥേയത്വം വഹിക്കില്ലKUWAITമലയാളികളടങ്ങുന്ന 52 അംഗ ഉംറ സംഘം മക്കയിൽ കുടുങ്ങിക്കിടക്കുന്നുQATARസ്ഥിര താമസക്കാര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ഖത്തര്‍
Follows Us On
© 2019 Media One. All Rights ReservedPowered By Quintype