Kerala

ലോക്ഡൗണിന് മുൻപ് നാട്ടിലെത്താൻ അതിർത്തികളിൽ തിരക്ക്; പരിശോധന കർശനമാക്കി

ലോക്ഡൗണിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ അതിർത്തികളിൽ ജനത്തിരക്ക് കൂടുന്നു. ഇന്ന് തന്നെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലാണ് ആളുകൾ. അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി. പ്രത്യേക സാഹചര്യത്തിൽ കെഎസ്ആർടി ഇന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും.

കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് അതിർത്തിയിൽ നിന്നും ആളുകളെ കടത്തിവിടുന്നത്. വാഹന പരിശോധനയും ശക്തമാണ്. പാസുകൾ ഉള്ളവർക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനാനുമതി ഉള്ളൂ. പാസില്ലാത്തവർക്ക് താത്ക്കാലിക പാസുകൾ ഏർപ്പെടുത്താനുള്ള നടപടികളും തുടരുകയാണ്.