പമ്പാ നദിയിൽ മുങ്ങിത്താണ അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച് കേരള പൊലീസ്. ശബരിമല ദർശനത്തിനെത്തിയ കർണാടക സ്വദേശികളാണ് പമ്പയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ടത്. ക്രിസ്മസ് ദിനം വൈകുന്നേരമാണ് സംഭവം.
പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്താണ് മൂന്ന് അയ്യപ്പഭക്തർ മുങ്ങിപ്പോയത്. പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് പേരാമ്പ്ര സ്വദേശിയും വടകര കൺട്രോൾ റൂമിലെ സീനിയർ സിവിൽ ഓഫീസർ ഇ.എം. സുഭാഷ് ഇവരെ കാണുന്നത്. തുടർന്ന് പേഴ്സും വയർലെസ് സെറ്റും മറ്റും കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു സുഭാഷ്.കേരള പൊലീസ് സോഷ്യൽ മീഡിയയിൽ സുഭാഷിന്റെ ചിത്രമടക്കം വിവരങ്ങൾ പങ്കുവച്ചിരുന്നു . നിരവധി പേരാണ് സുഭാഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ക്രിസ്മസ് ദിനം വൈകുന്നേരം ഫൂട് പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്തേക്ക് മൂന്ന് അയ്യപ്പഭക്തർ ആഴ്ന്ന് പോവുന്നത് സുഭാഷ് കണ്ടത്. വേഗം കയ്യിലെ പേഴ്സും വയർലെസ് സെറ്റും കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തി അവസരോചിതമായ ഇടപെടൽ നടത്തിയ സഹപ്രവർത്തകൻ സുഭാഷിന് അഭിനന്ദനങ്ങൾ. കർണാടക സ്വദേശികളാണ് അപകടത്തിൽപെട്ടത്.