Kerala

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക സർക്കാർ തയാറാക്കി

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക സർക്കാർ തയാറാക്കി. അഞ്ച് പേരുടെ പട്ടിക യു.പി.എസ്‌.സിക്ക് കൈമാറും. എ.ഡി.ജി.പിമാരായ പദ്‌മകുമാർ, ഷേക്ക് ദർവേഷ് സാഹിബ്, ടി.കെ.വിനോദ്‌കുമാർ, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്‌ത എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച അഞ്ച് സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥർ. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.