5,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശാന്തൻപാറ സ്റ്റേഷനിലെ എ.എസ്.ഐ, എം.വി.ജോയിക്ക് രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. അടിപിടി കേസിലെ പ്രതിയായ ഇടുക്കി സ്വദേശി രാജൻ്റെ കൈയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. ഒരു അടിപിടികേസില്‍ നിന്നും രാജനെ ഒഴിവാക്കുവാനാണ് എ.എസ്.ഐ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി, പി.ടി. കൃഷ്ണൻകുട്ടിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആര്. പിള്ള ഹാജരായി.
Related News
മാര്‍ച്ച് 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പ്
ബിവറേജ് കോര്പറേഷന് വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശം നല്കി. മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ബിവറേജ് കോര്പറേഷന് വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശം നല്കി. മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ആലപ്പുഴ കോടതി വളപ്പില്‍ നാത്തൂന്മാര് തമ്മില്‍ പൊരിഞ്ഞ തല്ല്; കേസെടുത്ത് പൊലീസ്
ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്മാര് തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതി വളപ്പിലാണ് പരസ്യ സംഘർഷം. ഭാര്യയും, ഭര്‍ത്താവിന്റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്.(fight between wife and her husbands sister in court) വിവാഹമോചനത്തിനൊടുവിൽ കുഞ്ഞിനെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു ഭർത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്. കോടതി വളപ്പിൽ നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കോടതിവളപ്പിൽ ഇരുവരും തമ്മിൽ തല്ലുന്നത് നാലാം തവണയാണ്. കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ […]
കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേൽ അൻസിൽ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.