ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില് അഴിച്ചുപണി. വിവിധ സംഭവങ്ങളില് അച്ചടക്ക നടപടി നേരിട്ട പതിനൊന്നു ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. കൂടാതെ 53 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റുകയും 26സി.ഐമാര്ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്കുകയും ചെയ്തിട്ടുണ്ട്.
Related News
മാധ്യമപ്രവര്ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു
മാധ്യമപ്രവര്ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു. കരള് സംബന്ധമായ അസുഖത്തെ തുടര്ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. നിലവില് തത്സമയം പത്രത്തിലെ ഡപ്യൂട്ടി എഡിറ്ററാണ്. ദേശാഭിമാനി ദിനപത്രത്തില് സഹപത്രാധിപരായും മലയാളം വാരിക അസിസ്റ്റന്റ് എഡിറ്റര്, മംഗളം ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര് തുടങ്ങി വിവിധ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്ത്തകനായും പ്രവര്ത്തിച്ചു. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകത്തിന്റെ രചയിതാവാണ്. വടകര സ്വദേശിയാണ്.
അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!
ദില്ലി: രണ്ടാം മോദി സര്ക്കാര് കേന്ദ്രത്തില് വന് ഭൂരിപക്ഷത്തില് അധികാരത്തില് വന്നതിന് ശേഷം ബിജെപിയിലേക്ക് ഇതരപാര്ട്ടി നേതാക്കളുടേയും പ്രവര്ത്തകരുടേയും ഒഴുക്കാണ്. കോണ്ഗ്രസാണ് ഈ ഒഴുക്കില് ഏറ്റവും കൂടുതല് വലഞ്ഞിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎഎമ്മും ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ട്. 2018ല് മൂന്ന് പതിറ്റാണ്ട് നീണ്ട് നിന്ന ഇടത് ഭരണം അവസാനിപ്പിച്ചാണ് ബിജെപി ത്രിപുരയില് ഭരണം പിടിച്ചെടുത്തത്. പിന്നാലെ മുതിര്ന്ന നേതാവും എംഎല്എയുമായിരുന്ന ബിശ്വജിത്ത് ദത്ത അടക്കമുളള നേതാക്കള് ബിജെപിയില് ചേര്ന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. സിപിഎമ്മിന്റെ രാജ്യസഭാംഗം ജര്ണാ […]
വിസ്മയ കേസില് സ്പെഷ്യല് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കുടുംബം
ഉത്ര വധക്കേസിലെ സ്പെഷ്യല് പ്രോസിക്യൂട്ടര് അഡ്വ. ജി മോഹന്രാജിനെ വിസ്മയ കേസില് നിയോഗിക്കണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു. കേസില് പൊലീസ് നിര്ദേശിച്ച സ്പെഷ്യല് പ്രോസിക്യൂട്ടര് പട്ടികയിലും മോഹന്രാജിനാണ് പ്രഥമ പരിഗണന. വിസ്മയയുടെ വീട് ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തില് പൊലീസ് നിയമോപദേശം തേടും. കേസില് വിസ്മയയുടെ സഹപാഠികളുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.ജൂണ് 21നു പുലര്ച്ചെയാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ […]