India Kerala

പി.എസ്.സിക്ക് വിട്ട പല പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം ഇപ്പോഴും പി.എസ്‍.സി വഴിയല്ല

പി.എസ്.സിക്ക് വിട്ട പല പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം ഇപ്പോഴും പി.എസ്‍.സി വഴിയല്ല. നിയമന ചട്ടം ഇറങ്ങാത്തതാണ് കാരണം. പിന്‍വാതില്‍ നിയമനങ്ങള്‍ക്കായാണ് ചട്ടം ഇറക്കാത്തതെന്ന ആരോപണവും ശക്തമാണ്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍,സഹകരണ സംഘങ്ങള്‍ എന്നിവയുടെ നിയമനം കാലകലങ്ങളായി പി.എസ്.സിക്ക് വിട്ടെങ്കിലും ഇപ്പോഴും നിയമനം പി.എസ്.സി വഴിയല്ല നടക്കുന്നത്.

സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍,കേരള ഓട്ടോമൈബൈല്‍സ് ലിമിറ്റഡ് തുടങ്ങി 11 സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ നേരത്തതനെ പി.എസ്.സിക്ക് വിട്ടിരുന്നു. എന്നാല്‍ അന്തിമ നിയമനചട്ടം ഇറങ്ങാത്തതിനാല്‍ ഇപ്പോഴും നിയമനം പി.എസ്.സി മുഖേന നടക്കുന്നില്ല. സര്‍ക്കാറിനു കീഴിലുള്ള 34 പൊതുമേഖല സ്ഥാപനങ്ങളുടെ നിയമനം ഇതുവരെ പി.എസ്.സിക്ക് വിട്ടിട്ടില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ക്കായാണ് ഇത്രയും സ്ഥാപനങ്ങളുടെ നിയമനം പി.എസ്.സിക്ക് വിടാത്തതെന്ന ആരോപണവും നിലനില്‍ക്കുന്നു. 52 പൊതുമേഖല സ്ഥാപനങ്ങളിലാണ് നിലവില്‍ പി.എസ്.സി മുഖേന നിയമനം നടത്തിവരുന്നത്.