വാളായര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി എ.കെ ബാലനെതിരെ കെ.എസ്.യുവിന്റെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസിന്റെ മുന്നില്‍ വെച്ചായിരുന്നു പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയത്. പ്രതിഷേധിച്ച മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
Related News
മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കും
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നിന്നും മത്സരിച്ചേക്കും. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്യും. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും.
അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം
പ്രളയം നാശം വിതച്ച അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം. എന്നാല്‍ വെള്ളക്കെട്ടുകള്‍ക്ക് കാര്യമായ മാറ്റമില്ല. അസമില്‍ മാത്രമായി ഇതുവരെ 64 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതടക്കം വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 175 പിന്നിട്ടു. അസം, ബിഹാര്‍ ഉള്‍പ്പെടെ പ്രളയക്കെടുതിയിലായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസമായി കനത്ത മഴക്ക് കുറവുണ്ട്. ഇതോടെ അസമില്‍ 8 ജില്ലകളിലെ വെള്ളക്കെട്ട് നേരിയതോതില്‍ കുറഞ്ഞു. ഇവിടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ ശക്തമായ പ്രളയത്തിന് സാക്ഷ്യം വഹിച്ച ബക്സ, […]
വീണ്ടും കേബിൾ കുരുങ്ങി അപകടം, കൊച്ചിയിൽ അഭിഭാഷകന് പരുക്ക്
കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം.ബൈക്ക് യാത്രികനായ അഡ്വക്കേറ്റ് കുര്യനാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ എം ജി റോഡിലായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റ കുര്യനെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്. അതേസമയം കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് റോഡരികിലെ കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിരുന്നു . സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വർക്ക് പരിധിക്ക് ഉള്ളിൽ […]