മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും വര്‍ധിക്കുന്നു. ഈ മാസം മാത്രം വിവിധ പകര്‍ച്ചവ്യാധികള്‍ കാരണം 26 പേരാണ് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപനി എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂലൈ 21 ഞായര്‍ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263305 പേരാണ് പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. 110 പേര്‍ക്ക് എച്ച്1 എന്‍1, 527 പേര്‍ക്ക് ഡെങ്കിപ്പനി എന്നിവ പിടിപെട്ടു. ഡെങ്കിയേക്കാള്‍ എച്ച്1 എന്‍1 കേസുകള്‍ കുറവാണ്.
എന്നാല്‍ എച്ച്1 എന്‍1 മരണനിരക്ക് കൂടുതലാണ്. കഴിഞ്ഞ ഏഴ് മാസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഏഴ് ഡെങ്കി മരണം. എച്ച്1 എന്‍1 മരണം 34മാണ്. വായുവിലൂടെ പകരുന്ന എച്ച് വണ്‍ എന്‍ വണിനെ ഗൌരവത്തോടെ കാണണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങളും കൂടുതലാണ്. ചിക്കന്‍പോക്സ്, ചെള്ള് പനി, മുണ്ടിവീക്കം എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.