നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാന് കാര്യോപദേശക സമിതി യോഗത്തില് ധാരണ. സമ്മേളനം വെട്ടിച്ചുരുക്കന്നതു സംബന്ധിച്ച പ്രമേയം വ്യാഴാഴ്ച സഭയില് അവതരിപ്പിക്കും. ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാനാണ് തീരുമാനം. നിലവില് ഓഗസ്റ്റ് 18 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. നിലവിലെ ഷെഡ്യൂള് പ്രകാരം ഓണത്തിനു തൊട്ടു മുന്പു വരെയായിരുന്നു സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. ധനകാര്യ വിഷയങ്ങള് മാത്രമാകും ഈ സമ്മേളനം പരിഗണിക്കുക. ഓര്ഡിനന്സുകള്ക്കു പകരമുള്ള ബില്ലുകള് ഉണ്ടാവില്ലെന്നാണ് സൂചന. സാധാരണ സമയം കൂടാതെ അധിക സമയം സമ്മേളിച്ചു നടപടിക്രമങ്ങള് പൂര്ത്തിയാക്കാനാണു ധാരണ. ആവശ്യമെങ്കില് സായാഹ്ന സമ്മേളനങ്ങളും ചേരും.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/niyamasabha.jpg?resize=1101%2C642&ssl=1)