അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയെ കേരള നിയമസഭ അനുസ്മരിച്ചു. പകരംവയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു . മാണിയുടെ ഏറ്റവും വലിയ സംഭാവനയായ കാരുണ്യ ബെനവലന്റ് ഫണ്ട് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ .എം മാണിയെന്ന സാമാജികനോടുള്ള ആദരം വ്യക്തമാക്കുന്നതായിരുന്നു നിയമസഭയിലെ കെ .എം മാണി അനുസ്മരണം. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു
മാണിയുടെ നഷ്ടം നികത്താനാകാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാഷ്ട്രീയത്തെ തന്റെ വഴിയിലൂടെ തിരിച്ചുവിട്ട നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. മാണിയുമായി ഇണങ്ങിയും പിണങ്ങിയുമുള്ള രാഷ്ട്രീയജീവിതം ഓര്മ്മിച്ചായിരിന്നു പി.ജെ ജോസഫ് സംസാരിച്ചത്. തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ജോസ് കെ. മാണി അടക്കമുള്ള കെ.എം മാണിയുടെ കുടുംബാഗങ്ങളും സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്നു.