Kerala

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്; 794 പേര്‍ക്ക് രോഗമുക്തി, കണക്ക് അപൂര്‍ണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തരായി. എന്നാൽ കണക്ക് പൂർണമല്ല. ഇന്ന് ഉച്ചവരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തരായി. എന്നാൽ കണക്ക് പൂർണമല്ല. ഇന്ന് ഉച്ചവരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. കോവിഡിൽ 2 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31പേര്‍ വിദേശത്തു നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 29 പേരുടെ രോഗഉറവിടം വ്യക്തമല്ല. 794 പേര്‍ ഇന്ന് രോഗമുക്തി നേടി. 21533 സാംപിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂര്‍- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 , കാസര്‍കോട്- 28 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.