നോക്കുകൂലിക്കെതിരെ വീണ്ടും ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതെ പറഞ്ഞാൽ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ എന്തുകൊണ്ട് സർക്കാർ തടയുന്നില്ലെന്നും കോടതി ചോദിച്ചു. ഇങ്ങനെ പോയാൽ കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകില്ലെന്നും കോടതി നിരീക്ഷിച്ചു.
Related News
ഒന്നായാല്‍ ഒന്നിച്ച്..! ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ജൂണ്‍ മൂന്നിന് അധ്യയനം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ് ജൂണ്‍ മൂന്നിന് ആരംഭിക്കും. ഇതോടെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ഒരുമിച്ച് ഇത്തവണ അധ്യയനം ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ഒരുമിച്ച് അധ്യയനം ആരംഭിക്കുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിന് വെള്ളിയാഴ്ച മുതല്‍ അപേക്ഷ നല്‍കാം. ട്രയല്‍ അലോട്ട്മെന്റ് 20 ന് ആരംഭിക്കും. ആദ്യ അലോട്ട്മെന്റ് 24 ന് നടക്കും. ജൂണ്‍ മൂന്നാം തീയതി ക്ലാസുകള്‍ ആരംഭിക്കാനാകുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എൻ.ഡി.എ പത്രിക തള്ളിയതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് കോൺഗ്രസ്; കോലീബി സഖ്യം പരസ്യമായെന്ന് സി.പി.എം
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപ്രതിക തള്ളിയത് രാഷ്ട്രീയ പ്രചരണമാക്കി എല്‍ഡിഎഫും യുഡിഎഫും. നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്കുള്ള തെളിവാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് കോണ്‍ഗ്രസ്-ബിജെപി അന്തർധാരയുടെ ഭാഗമായാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന് ആരോപിച്ചു അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎമെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് […]
അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വന്യമൃഗം വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ
പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നിയുടെ അക്രമണമാണെന്നാണ് സംശയം. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കാണുന്നത്. മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികൾ വിവരം […]