India Kerala

ലഷ്കര്‍ ഭീഷണി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ലഷ്കര്‍ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക തെരച്ചില്‍. ഭീഷണിയെ തുടര്‍ന്ന് ദക്ഷിണേന്ത്യയാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭീകരര്‍ക്ക് യാത്രാ സഹായമുള്‍പ്പടെ ചെയ്ത് കൊടുത്തെന്ന് പറയപ്പെടുന്ന തൃശൂര്‍ സ്വദേശിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്കൊപ്പമുള്ള യുവതിയെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ തുടരുകയാണ്. എന്‍.ഐ.എയും എ.ടി.എസ്സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.