പള്ളിത്തര്‍ക്കത്തിന് പ്രധാന കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കളെന്ന് ഹൈക്കോടതി. സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
പാലക്കാടുള്ള ഒരു പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് വാക്കാലുള്ള പരാമര്‍ശം. ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സമിതി പള്ളികളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. പള്ളികള്‍ സ്മാരകങ്ങളാക്കിയാലും ആരാധനയ്ക്ക് തടസ്സമുണ്ടാവില്ലെന്നും ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തി.