സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 10 വർഷത്തിലധികം കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2011ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് റദ്ദാക്കിയത്. പുറത്തു വിട്ടവരുടെ വിവരങ്ങള്‍ ഗവർണർ ആറ് മാസത്തിനകം പുനപരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടിവരും.
Related News
ബംഗാളിൽ അക്രമം അഴിച്ചുവിട്ട് ബി.ജെ.പി; 13 പ്രവർത്തകർ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോൾ, റാണാഘട്ട് നഗരങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി ബി.ജെ.പി പ്രവർത്തകർ പിടിയിൽ. അസൻസോളിൽ ബി.ജെ.പിയുടടെ മുനിസിപ്പൽ കോർപറേഷൻ ഉപരോധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 13 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായി. റാണാഘട്ടിൽ പരസ്പരം ഏറ്റുമുട്ടിയ ടി.എം.സി.പി – എ.ബി.വി.പി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. അസൻസോളിൽ രണ്ട് ബാരിക്കേഡുകൾ ഭേദിച്ചാണ് മുനിസിപ്പൽ കോർപറേഷൻ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തിയത്. കോർപറേഷൻ ഓഫീസിനു സമീപം പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ […]
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി
കൊല്ലം എഴുകോണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വഷണം ഈര്‍ജിതമാക്കി. കുട്ടിയെ തട്ടിക്കൊണ്ട് പോയതായി സംശയം. പൊന്നു എന്ന് വിളിക്കുന്ന ദേവനന്ദയാണ് കാണാതായിരിക്കുന്നത്. കൊല്ലം ഇളവൂര്‍ തടത്തില്‍ മുക്കില്‍ ധനേഷ് ഭവനത്തിലെ പ്രതീപ് കുമാറാണ് അച്ഛന്. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്.
കൊറോണ വാക്സിന് സൌജന്യമായി ലഭിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ടെന്ന് കെജ്രിവാള്
കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിന് എപ്പോള്‍ പൂര്‍ണമായി സജ്ജമാകുന്നുവോ, അപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് സൌജന്യമായി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന് സൌജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് വാക്സിന് സൌജന്യമായി ലഭിക്കണം, അത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്- കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ […]