Kerala

പി ജി ഡോക്‌ടേഴ്‌സ് സമരം അവസാനിപ്പിക്കാൻ ഒരുറപ്പും നൽകിയിട്ടില്ല; അവകാശവാദം തള്ളി സർക്കാർ

പി ജി ഡോക്‌ടേഴ്‌സ് സമരം അവസാനിപ്പിക്കാൻ ഒരുറപ്പും നൽകിയിട്ടില്ലെന്ന് സർക്കാർ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിവേദനം നൽകാനാണ് സംഘടനാ പ്രതിനിധികൾ വന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് നിർദേശിച്ചതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ 16 ദിവസം നീണ്ടുനിന്ന പി ജി ഡോക്ടർമാരുടെ സമരം ഇന്ന് പിൻവലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ആണ് സമരം അവസാനിപ്പിച്ചത്. എന്നാൽ സമരം അവസാനിപ്പിക്കാൻ ഒരുറുപ്പം നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ സർക്കാർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അതിനിടെ, സെക്രട്ടേറിയറ്റിൽ വെച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്ടർമാരുടെ സംഘടനാ നേതാവ് അജിത്രയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ

പ്രകാരമാണ് കേസ്. കഴിഞ്ഞദിവസം സെക്രട്ടേറിയേറ്റിൽ ചർച്ചക്കെത്തിയപ്പോൾ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഡ്രൈവർ അധിക്ഷേപിച്ചെന്നായിരുന്നു.