India Kerala

കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്ന് ഗവര്‍ണര്‍

കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാര്‍ക്ക് ദാനത്തില്‍ എം.ജി യൂണിവേഴ്സിറ്റിക്ക് തെറ്റ് മനസ്സിലായി, അതുകൊണ്ടാണ് തിരുത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. കെ.ടി.യു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ ഈ മാസം 16ന് വിസിമാരുടെ യോഗം വിളിച്ചു.

കെ.ടി ജലീലിനെതിരായ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് പ്രതികൂലമായ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പ്രതികരണം ആരാഞ്ഞത്. സാങ്കേതിക സര്‍വകലാശാലയിലെ പുനര്‍മൂല്യ നിര്‍ണയം സംബന്ധിച്ച റിപ്പോര്‍ട്ട് താന്‍ കണ്ടില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ വിദ്യാഭ്യാസ നിലവാരം കാത്ത് സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കി.

മാര്‍ക്ക് ദാന വിവാദത്തില്‍ എം.ജി യൂനിവേഴ്സിറ്റിക്ക് തെറ്റ് പറ്റിയെന്ന സൂചനയും ഗവര്‍ണര്‍ നല്‍കി.