Kerala

‘പുതിയ ഡാം ജനങ്ങളുടെ ആശങ്കയകറ്റാൻ; സമിതിയുടെ നിലപാട് അംഗീകരിക്കില്ല’; ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ ഡാം വേണമെന്ന നിലപാട് സ്വീകരിക്കുന്നത് ജനങ്ങളുടെ ആശങ്കയകറ്റാൻ. തമിഴ്നാടിന് അർഹതപ്പെട്ട ജലം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മേൽനോട്ടസമിതിയുടെ നിലപാടിനെ അംഗീകരിക്കാനാവില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. എതിരായ നിലപാട് എഴുതി നൽകാൻ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ പെട്ടന്ന് ജലനിരപ്പ് ഉയരുകയാണ്. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തും ജനങ്ങളുടെ ആശങ്ക അകറ്റാനാണ് പുതിയ ഡാം തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകുമെന്നും റോഷി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി സുപ്രീംകോടതിയിൽ. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേൽനോട്ട സമിതിക്കുവേണ്ടി എ.എസ്.ജി ഐശ്വര്യ ഭാട്ടി അറിയിച്ചു. ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണം എന്ന് കേരളം കോടതിയോട് ആവശ്യപ്പെട്ടു.