ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മാണമേഖലയിലെ മേല്‍ക്കോയ്മ തിരിച്ചു പിടിക്കാനുള്ള സംസഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. സംസഥാനത്ത് നിര്‍മിച്ച ലാപ്ടോപ്പുകളുമായി കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡില്‍ കോക്കോണിക്സ് ജനുവരി മുതല്‍ വിപണിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. മൂന്നു വ്യതസ്ത മോഡലുകളിലായി നാല് നിറങ്ങളിലാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക മണ്‍വിളയിലുള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണശാലയാണ് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയാക്കി മാറ്റിയത്. പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം തയ്യാറാകുന്നുണ്ട്.
ആഭ്യന്തര വിപണി ലക്ഷ്യമാക്കിയാണ് ലാപ്‌ടോപ്പ് നിര്‍മിക്കുന്നത്. ഇത് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മികച്ച മാതൃകയായി മാറുമൊന്നാണ് ഇന്റല്‍ ഇന്ത്യ മേധാവി നിര്‍വൃതി റായ് വിശേഷിപ്പിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.