India Kerala

പൊലീസ് അനാസ്ഥക്കെതിരെ നടപടി; താജുദ്ദീന് സഹായം ഉറപ്പു നല്‍കി സര്‍ക്കാര്‍

പൊലീസിന്‍റെ അനാസ്ഥമൂലം ജോലി നഷ്ടപ്പെട്ട പ്രവാസിക്ക് സഹായം ഉറപ്പു നല്‍കി സംസ്ഥാന സര്‍ക്കാര്‍. മാല മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട കണ്ണൂര്‍ സ്വദേശി താജുദ്ദീനാണ് സര്‍ക്കാര്‍ സഹായം ഉറപ്പു നല്‍കിയത്. താജുദ്ദീന് നീതി നേടിക്കൊടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മകളുടെ നിക്കാഹിന്‍റെ ഭാഗമായി നാട്ടിലെത്തിയ താജുദ്ദീനെ മാലമോഷണക്കേസില്‍ പ്രതിയാക്കി ജയിലിലടക്കുകയായിരന്നു. പിന്നീട് നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും താജുദ്ദീന്‍റെ ഖത്തറിലെ ജോലി അടക്കം നഷ്ടപ്പെടുകയാണുണ്ടായത്. പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചക്കു കാരണമായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താജുദ്ദീന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

കുടുക്കിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം, ജീവിക്കാനുള്ള മാര്‍ഗം കൂടി താജുദ്ദീന്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നു. സംഭവത്തില്‍ മനുഷ്യാവകശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.