59 മനുഷ്യരെ നിമിഷങ്ങൾ കൊണ്ട് മണ്ണിനടിയിൽ മറച്ച കവളപ്പാറ. 50 ഏക്കറോളം പരന്നു കിടക്കുന്ന ചളിക്കൂമ്പരത്തിൽ നിന്ന് 10 പേരെ പോലും കണ്ടെടുക്കാനാകുമോയെന്ന് ആശങ്കിച്ച മണിക്കൂറുകൾ . 11 നാൾ പിന്നിടുമ്പോൾ 46 പേരെ കണ്ടെത്തി. പൊലീസിനും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം ഈ ദൗത്യത്തിൽ നിർണ്ണായകമായ പങ്കാണ് കേരള ഫയർഫോഴ്സിന്റേത്.
മണ്ണിൽ നിന്ന് കണ്ടെത്തുന്ന ഒരോ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടത്തി ബസുക്കൾക്ക് കൈമാറുന്നത് വരെ ഫയർഫോഴ്സ് ഒപ്പമുണ്ട്. തിരുവനന്തപുരം മുതൽ ഏഴ് ജില്ലകളിൽ നിന്നുള്ള ജീവനക്കാരാണ് ഇവിടെയുളത്. മിക്കവരും തെരച്ചിൽ തുടങ്ങിയ അന്ന് തന്നെ വന്നവർ. തെരച്ചിലിന് പുറമെ മരങ്ങൾ നീക്കി റോഡ് ഗതാഗതയോഗ്യമാക്കുന്നതുൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങളിലും ഇവർ സജീവം.