Kerala

കേരള എക്സ്പ്രസ് മണിക്കൂറുകൾ ആയി പിടിച്ചിട്ടിരിക്കുന്നു; കനത്ത ചൂടിൽ വെള്ളംപോലും കിട്ടുന്നില്ലെന്ന് യാത്രക്കാർ

കേരള എക്സ്പ്രസ് മണിക്കൂറുകൾ ആയി പിടിച്ചിട്ടിരിക്കുന്നു. നെല്ലൂരിനും ഗുണ്ടൂരിനും ഇടയ്ക്കാണ് കേരള എക്സ്പ്രസ് ഇപ്പോഴുള്ളത്. ആറാം തീയതി ന്യൂഡൽഹിയിൽ നിന്ന് പോയ കേരള എക്സ്പ്രസ്സ് ആണ് നിരവധി മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നത്. കനത്ത ചൂടിൽ വെള്ളംപോലും കിട്ടുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ബുധനാഴ്ചയാണ് ട്രെയിൻ പുറപ്പെട്ടത്. കേരളത്തിൽ ഇന്ന് എത്തേണ്ട ട്രെയിൻ ആണ് പിടിച്ചിട്ടിരിക്കുന്നത്.

അഞ്ച് മിനിറ്റ് ട്രെയിൻ ഓടും ശേഷം ഒരുമണിക്കൂറോളം പിടിച്ചിടും, അങ്ങനെ നാലര മണിക്കൂറാളം വൈകിയെന്ന് യാത്രക്കാർ പറയുന്നു. എന്തുകൊണ്ടാണ് വൈകുന്നതെന്ന് കൃത്യമായ വിവരം യാത്രക്കാർക്ക് ലഭിച്ചിട്ടില്ല. യാത്രക്കാർക്ക് വെള്ളവും ഭക്ഷണവും ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഭക്ഷണം വളരെ വൈകിയാണ് എത്തിക്കുന്നത്.

കുറച്ച് നാളുകളായി ഇതിന് സമാനമായുള്ള പരാതികൾ റയിൽവേയ്ക്ക് ലഭിക്കുന്നുണ്ട്. കൊവിഡ് അനുബന്ധമായിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിയ ബുദ്ധിമുട്ടാണെന്നാണ് റയിൽവേ പറയുന്നത്. സാങ്കേതികമായിട്ടുള്ള പ്രശ്നങ്ങളുണ്ടെന്നും അതിനെ അതിജീവിക്കാൻ ശ്രമിക്കുകയാണെന്നുമാണ് റയിൽവേ യുടെ വിശദീകരണം.