തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി വിദ്യാഭ്യാസമന്ത്രി വി എസ് ശിവൻകുട്ടി. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ ഇനി സമൂഹത്തിന്റെ കൂടി അഭിപ്രായം തേടും. ലിംഗനീതി, സന്നദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ചർച്ച ചെയ്യും. മലയാളം അക്ഷരമാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി. ഇത്തവണ പ്ലസ് ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Related News
ജോളിക്ക് രണ്ട് തവണ സയനൈഡ് കൈമാറിയെന്ന് കൂട്ടുപ്രതി മാത്യു
ജോളിക്ക് രണ്ട് തവണ സയനൈഡ് കൈമാറിയെന്ന് കൂട്ടുപ്രതി മാത്യു അന്വേഷണ സംഘത്തോട്. പൊന്നാമറ്റത്ത് എത്തിയാണ് രണ്ട് തവണയും സയനൈഡ് കൈമാറിയതെന്ന് മാത്യു പറഞ്ഞു. മാത്യു മഞ്ചാടിയില് മരിക്കുന്നതിന് തലേന്നും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്ന് ജോളിയും മൊഴി നല്കി. റേഷന് കാര്ഡ് അടക്കമുള്ള രേഖകള് പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കയ്യിലാണെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
കൊവിഡ് നിയന്ത്രണം; 44 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിൻ സർവീസുകൾ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കൽ. പരശുറാം, മലബാർ, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെറദ്ദാക്കിയ സർവീസുകളുടെ എണ്ണം 62 ആയി. മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോർബന്തർ, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ മെമു സർവീസുകളും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ എന്നിവയും താത്ക്കാലികമായി റദ്ദുചെയ്തു.
കണ്ണൂര്,കാസര്കോട് ജില്ലകളിലെ റീപോളിങ്ങില് പോളിങ് ശതമാനത്തില് നേരിയ കുറവ്
കണ്ണൂര്,കാസര്കോട് ജില്ലകളിലെ ഏഴ് ബൂത്തുകളിലേക്ക് നടന്ന റീപോളിങ്ങില് ആദ്യ പോളിങ്ങിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില് നേരിയ കുറവ്. അവസാന കണക്കുകള് അനുസരിച്ച് 83.06 ശതമാനം പേര് റീ പോളിങ്ങില് വോട്ട് രേഖപ്പെടുത്തി. റീ പോളിങ്ങ് പൊതുവെ സമാധാനപരമായിരുന്നു. കണ്ണൂര് ലോക്സഭാ മണ്ഡലത്തിലെ മൂന്നും കാസര്കോിഡ് ലോക്സഭാ മണ്ഡലത്തിലെ നാലും ബൂത്തുകളിലേക്കാണ് റീ പോളിങ്ങ് നടന്നത്.കണ്ണൂരില് പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ആം നമ്പര് ബൂത്തില് മാത്രമാണ് പോളിങ് ശതമാനം ആദ്യപോളിങ്ങിനടുത്തെത്തിയത്. സര്വീസ് വോട്ടുകളടക്കം ഇവിടെ ആദ്യ […]