സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി രാവിലെ 5 മണി വരെയായിരിക്കും കർഫ്യൂ. രണ്ടാഴ്ച്ചത്തേക്കാണ് കർഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദേശമുണ്ട്. അതിനിടെ, ഇക്കുറി പൂരം ചടങ്ങുകളിൽ മാത്രം ഒതുക്കാനും തീരുമാനമായി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആനപാപ്പാന്മാർ എന്നിവർക്ക് മാത്രമാകും പ്രവേശനം.
Related News
പൊലീസ് നിയമഭേദഗതി; പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം
പൊലീസ് നിയമഭേദഗതിയിൽ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താതെയാണ് പാര്‍ട്ടിയുടെ പ്രതികരണം. വിവാദ നിയമഭേദഗതിയിലും പിന്മാറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പാർട്ടി പരസ്യമായി തെറ്റ് ഏറ്റുപറയുന്നത്. പാര്‍ട്ടി അനൂകൂലികളില്‍ നിന്നും കേന്ദ്ര നേതൃത്വത്തില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് പൊലീസ് നിയമഭേദഗതിയില്‍ തെറ്റ് പറ്റിയെന്ന് സി.പി.എം തുറന്ന് സമ്മതിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ഇക്കാര്യം പരസ്യമായ സമ്മതിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയാതെയാണ് […]
സ്വര്‍ണ വിലയില്‍ നേരിയ കുറവ്
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,485 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് ഇതോടെ 43,880 രൂപയായി. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 44,000 രൂപയായിരുന്നു. 200 രൂപയുടെ വ്യത്യസ്തമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം ഒരു ഗ്രാം വെള്ളിക്ക് 76 രൂപയാണ് ഇന്നത്തെ വില.
ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ല
ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നൽകുമെന്ന് നഗരസഭ അറിയിച്ചു. എന്നാൽ റിപ്പോർട്ടിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീൻ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം. ഇന്നലെ വൈകിട്ടാണ് മൂന്ന് ടൺ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.