ഫേസ്‍ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം
സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. ഫേസ്‍ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം.
രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ്(82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്.
മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍ഗോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗംസ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂര്‍ 10, കാസര്‍ഗോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2252. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 2,04,452 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 60.006 സാംപിളുകള്‍ ശേഖരിച്ചതില്‍ 57,804 സാംപിളുകള്‍ നെഗറ്റീവ് ആയി.